അരീക്കോട് : തെരട്ടമ്മൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ആറാമത് സി. ജാബിർ, കെ.എം മുനീർ അഖിലേന്ത്യാ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് കെ.എം.ജി മാവൂർ, സെവൻസ് ഫുട്ബോളിലെ പുത്തൻ താരോദയങ്ങളായ ബി.എഫ്.സി പാണ്ടിക്കാടിനെ നേരിടും. മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക ഉൾപ്പെടെയുള്ള താരങ്ങളാണ് ഇന്ന് ഇറങ്ങുന്നത്. കെ.എം.ജി മാവൂരിന് വേണ്ടിയാണ് അനസ് എടത്തൊടികയുടെ അരങ്ങേറ്റം. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്ത് അധിക സമയത്തിന്റെ അവസാന മിനിട്ടിൽ ഉഷാ എഫ്.സി തൃശ്ശൂരിനെ പരാജയപ്പെടുത്തി.
Comments are closed.