അരീക്കോട്: ഉഗ്രപുരം ദേശസേവിനി വായനശാലയുടെ നവീകരണം പൂർത്തിയാക്കിയ മൂന്നുനില കെട്ടിടം 2023 ഫെബ്രുവരി 20ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നാടിന് സമർപ്പിച്ചു. പി.കെ ബഷീർ എംഎൽഎ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജയാനന്ദ് കെ സ്വാഗതം പറഞ്ഞു. ദേശസേവിനി സെക്രട്ടറി ബിനു .കെ റിപ്പോർട്ട് അവതരിപ്പിച്ചു. “സമ്പൂർണ്ണ വായന ഗ്രാമം” ലോഗോ പ്രകാശനം എൻ. പ്രമോദ് ദാസ് (കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം) നിർവ്വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം “ഹൃദയങ്ങൾ പകുക്കുന്നതാർക്ക് വേണ്ടി”എന്ന വിഷയത്തിൽ എ.പി അഹമ്മദ് സംസാരിച്ചു.
ഇ.എൻ മോഹൻദാസ് (ജില്ലാ ആസൂത്രണ ബോർഡ് അംഗം), ടി.കെ.ടി അബ്ദുഹാജി (അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ), കെ.കെ ബാലചന്ദ്രൻ (സെക്രട്ടറി, മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ), അരീക്കോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന എം.പി, വി.പി. സുലൈ, റംലത്ത്, CPIM അരീക്കോട് ഏരിയ സെക്രട്ടറി കെ. ഭാസ്ക്കരൻ, മുസ്ലിം ലീഗ് ഏറനാട് മണ്ഡലം പ്രസിഡന്റ് പി.പി. സഫറുള്ള, കോൺഗ്രസ് അരീക്കോട് മണ്ഡലം പ്രസിഡന്റ് AW അബ്ദുറഹ്മാൻ, കണ്ടേങ്ങൽ അബ്ദുറഹ്മാൻ, ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മധു.കെ.പി, എം.ടി മുസ്തഫ, കെ.ജനാർദ്ദനൻ (മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം), കെ.സുരേഷ് ബാബു (കൺവീനർ, ലൈബ്രറി ൾ കൗൺസിൽ അരീക്കോട് പഞ്ചായത്ത് നേതൃസമിതി ) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
Comments are closed.