വാർഡ് തല ആരോഗ്യ ജാഗ്രത കമ്മിറ്റി യോഗം ചേർന്നു

കാവനൂർ: വാക്സിനേഷൻ ഊർജിതമാക്കാൻ ജനകീയ പ്രവർത്തനവുമായി വാർഡ് ആരോഗ്യ സമിതി, പൊതുവായ ആരോഗ്യ വിഷയങ്ങളിൽ ചർച്ചയും ജാഗ്രതയുമായി കാവനൂർ പഞ്ചായത്ത് 19-ആം വാർഡ് ആരോഗ്യ ജാഗ്രത സമിതി യോഗം ചേർന്നു. പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും ആരോഗ്യ രംഗത്തു ജാഗ്രതയോടെ മുന്നോട്ട് പോകാനും ആരോഗ്യ ജാഗ്രത കമ്മിറ്റി യോഗത്തിൽ തീരുമാനമായി. യോഗം വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്ന്റെ അധ്യക്ഷതയിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ റിയാസ് ഉദ്ഘാടനം ചെയ്തു.

എകെസി വാർഡ് മെമ്പറുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ ജെ എച്ച് ഐ സൗമിനി, ആശ വർക്കർമാരായ ആയിഷക്കുട്ടി, പുഷ്പലത, വാർഡ് ആരോഗ്യ ജാഗ്രത കമ്മറ്റി മെമ്പർമാർ, അംഗനവാടി ടീച്ചർമാർ, സന്നദ്ധ പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വാക്സിനേഷൻ സമിതി യോഗത്തിൽ രൂപികരിച്ചു. വാർഡിലെ പൊതുവായ ആരോഗ്യ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

Comments are closed.