മലപ്പുറം കായികമാമാങ്കം സംഘടിപ്പിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം

മലപ്പുറം: ജില്ലയിലെ എല്ലാ കായിക അസോസിയേഷനുകളെയും പങ്കെടുപ്പിച്ച് ഈ വര്‍ഷം മലപ്പുറം കായികമാമാങ്കം സംഘടിപ്പിക്കാന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

‘വൈ സ്പോര്‍ട്സ്’ എന്ന ശീര്‍ഷകത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രചാരണ പരിപാടി സംഘടിപ്പിക്കും. അസോസിയേഷനുകളും ക്ലബുകളും പ്രചാരണ പരിപാടി ഏറ്റെടുക്കും. ഇതിന് മാധ്യമങ്ങള്‍ വഴി പരമാവധി പ്രചാരണം നല്‍കാനും യോഗം തീരുമാനിച്ചു. സ്‌കൂള്‍ തല ടൂര്‍ണമെന്റുകളും പരിശീലനക്യാമ്പുകളും സംഘടിപ്പിക്കും. വിവിധ ഗെയിമുകളുടെ കോച്ചസ് പൂള്‍ രൂപീകരിക്കും.

2021-22 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിനും വരവ് ചെലവ് കണക്കുകള്‍ക്കും യോഗം അംഗീകാരം നല്‍കി. വിവിധ അസോസിയേഷനുകള്‍ക്കുള്ള മെമന്റോകള്‍ വിതരണം ചെയ്തു. എ.ഡി.എം എന്‍.എം മെഹറലി യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍, സെക്രട്ടറി വി.വി മുഹമ്മദ് യാസിര്‍, മുന്‍പ്രസിഡന്റ് എ. ശ്രീകുമാര്‍, അമേച്വര്‍ ബോക്സിങ് അസോസിയേഷന്‍ പ്രതിനിധിയും നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുമായ മാട്ടുമ്മല്‍ സലിം, എക്സിക്യുട്ടിവ് അംഗങ്ങളായ പി.ഋഷികേശ് കുമാര്‍, സി.സുരേഷ്, കെ. വത്സല, കെ.എ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.