കീഴുപറമ്പ് : ഓമാനൂർ ഹെൽത്ത് ബ്ലോക്ക്ന് കീഴിൽ നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രവും ജി.വി.എച്ച്.എസ് കീഴുപറമ്പും സംയുക്തമായി സംഘടിപ്പിച്ച പിയർ എഡ്യൂക്കേറ്റേർസ് ട്രെയ്നിങ് സമാപിച്ചു. ഇതോടെ ഓമാനൂർ ബ്ലോക്കിൽ ട്രെയ്നിങ്ങ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ എണ്ണം 120 ആയി.
ദേശീയ ആരോഗ്യ മിഷന്റെ കൗമാരാരോഗ്യ പദ്ധതിയായ ആർ.കെ.എസ്.കെ (രാഷ്ട്രീയ കിഷോർ സ്വാസ്ത്യ കാര്യക്രമം) യുടെ ഭാഗമായാണ് ട്രെയ്നിങ് സംഘടിപ്പിച്ചത്. കൗമാരപ്രായത്തിലെ വിഷമതകളും സങ്കീർണതകളും മനസിലാക്കാൻ കഴിവുള്ള സമപ്രായക്കാരായ കൂട്ടുകാരെ കണ്ടെത്തി അവരെ പരിശീലിപ്പിച്ചുകൊണ്ട് കൗമാരക്കാരിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതാണ് പദ്ധതി.
രണ്ട് ദിവസം നീണ്ടു നിന്ന പ്രോഗ്രാമിൽ പ്രത്യേക പരിശീലനം ലഭിച്ച ട്രൈയ്നർമാർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായ് സംവദിച്ചു. ബ്ലോക്ക് പി.ആർ.ഒ ജിതേഷ് എൻ.കെ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണൻ പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യ, സരിത ആർ.ബി.എസ്.കെ, സഹല എം.ൽ.എച്ച്.പി, ലിഞ്ചു എം.ൽ.എച്ച്.പി. സൈറബാനു ടീച്ചർ, സുരേഷ് സാർ, തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
Comments are closed.