എ.യു.പി സ്ക്കൂൾ കൊഴക്കോട്ടൂരിന്റെ വാർഷികം ‘ആഭേരി 2023’ പ്രൗഢോജ്വലമായി സമാപിച്ചു

അരീക്കോട്: കുട്ടികളുടെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുത്സവത്തോടെ ഇന്നലെ വൈകിട്ട് 5 മണിക്ക് ആരംഭിച്ച കൊഴക്കോട്ടൂർ എ.യു.പി സ്കൂളിന്റെ വാർഷികം ‘ആഭേരി -23’ അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.ടി അബ്ദ്ദുഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.ടി അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രശസ്ത കവിയത്രിയും അധ്യാപികയുമായ ജലജ പ്രസാദ് മുഖ്യാതിഥിയായി. സാംസ്ക്കാരിക സമ്മേളനത്തിൽ വാർഡ് മെമ്പർ ശ്രീജ അനിയൻ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, ബ്ലോക്ക് പഞ്ചായത്തംഗം ഉമ്മുസൽമ, മാനേജർ എ നാരായണൻ, ബിപിസി രാജേഷ്, കെ.ടി നാസർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

സർവീസിൽ നിന്ന് വിരമിക്കുന്ന അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഹമ്മദ് കോയ, ജി.എൽ.പി സ്കൂൾ കൊഴക്കോട്ടൂർ പ്രധാനാധ്യാപകൻ അബൂബക്കർ മാസ്റ്റർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. പ്രതിഭകളായ 60 കുട്ടികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. 120 കുട്ടികൾ പങ്കെടുത്ത വർണ്ണപകിട്ടാർന്ന കലാ പരിപാടികളോടെ വാർഷികാഘോഷത്തിന് സമാപനം കുറിച്ചു.

Comments are closed.