വയനാട് ചുരത്തിൽ വാഹനാപകടം, കീഴുപറമ്പ് സ്വദേശിനിക്ക് ദാരുണാന്ത്യം

അടിവാരം : വയനാട് ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് ലാബ് ടെക്നീഷ്യനായ ത്രീഷ്മയാണ് (22) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അപകടം സംഭവിച്ചയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കീഴുപറമ്പ് പഴംപറമ്പ് ചീടികുഴി സ്വദേശി അയ്യപ്പൻ്റെ മകൾ ത്രീഷ്മയാണ് മരണപ്പെട്ടത്.

Comments are closed.