മലപ്പുറം: കീഴ്ശേരിയിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി( 36) ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജേഷിനെ മോഷണശ്രമത്തിനിടെ പിടി കൂടിയെന്നും രണ്ട് മണിക്കൂറോളം മർദിച്ചെന്നുമാണ് പ്രതികൾ നൽകിയ മൊഴി.
ശനിയാഴ്ച പുലർച്ചയോടെയാണ് രാജേഷ് മരിച്ചത്. രാജേഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി എന്നായിരുന്നു ആദ്യം നൽകിയ വിവരം. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ ഇയാളുടെ ദേഹമാസകലം പരുക്കേറ്റതായി കണ്ടെത്തി. ക്രൂരമായ മർദനത്തിലാണ് രാജേഷ് മരിച്ചിരിക്കുന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Comments are closed.