നോട്ടു പിന്‍വലിക്കല്‍: വരുന്ന നിയമസഭാ – ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള മാസ്റ്റര്‍ സ്‌ട്രൈക്കോ
വരുന്ന നിയമസഭാ -ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ മറ്റൊരു മാസ്റ്റര്‍ സ്‌ട്രൈക്കാണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കല്‍ എന്ന് സൂചന. നേരത്തെ 1000, 500 ന്റെ നോട്ടുകള്‍ പിന്‍വലിച്ചത് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് ആരോപണമുണ്ടായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും 2024 ഏപ്രില്‍ മെയ് മാസത്തില്‍ ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുകയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഇന്ത്യയിലെ ഏതാണ്ട് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും പണം കുത്തിയൊഴുക്കാറുണ്ട്. പണം കൂടുതല്‍ വാരി വിതറുന്നവര്‍ വിജയിക്കും എന്ന നിലയാണ് പൊതുവെ ഉണ്ടാകാറുള്ളത്. ബി ജെ പിയാകട്ടെ കഴിഞ്ഞ തവണയും തങ്ങളുടെ എതിരാളികളെ നിഷ്്പ്രഭമാക്കിയത് നോട്ടു നിരോധത്തിലൂടെയായിരുന്നു എന്നാണ് പൊതുവേ പറയാറുള്ളത്.
എതിരാളികളുടെ പണത്തിന്റെ സോഴ്‌സുകളെ അടച്ചുകളയുക എന്ന തന്ത്രം ബി ജെ പി പ്രയോഗിക്കുകയാണെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്. സെപ്തംബര്‍ 30 നുള്ളില്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ പൂര്‍ണ്ണമായും വിപണിയില്‍ നിന്നും മാറ്റുക എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ഈ നോട്ടുകള്‍ കൊണ്ട് യാതൊരു ഉപയോഗവും ഇല്ല എന്നാണര്‍ത്ഥം. അതോടെ വരുന്ന തിരഞ്ഞെടുപ്പുകള്‍ക്കായി പണം സ്വരൂപിച്ച് വച്ചവര്‍ക്ക് ഈ നോട്ടുകള്‍ ബാങ്കുകളിലേക്ക മാറ്റേണ്ടി വരും. അങ്ങിനെ വരുമ്പോള്‍ കൃത്യമായ കണക്ക് ആ പണത്തിനുണ്ടാവുകയും ചെയ്യും. ഈ തന്ത്രത്തിന്റെ ഭാഗമായാണ് 2000 ത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചത് എന്ന് ഇപ്പോള്‍ തന്നെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
Comments are closed.