കപ്പലണ്ടി കഴിക്കാൻ ഇഷ്ട്ട[മില്ലാത്തവർ ചുരുക്കമാണ്. സിനിമ കണ്ടുകൊണ്ടാണ് നാം അത് കഴിക്കുന്നതെങ്കിൽ പാത്രത്തിലെ കപ്പലണ്ടി തീരാൻ പിന്നെ വേറൊന്നും വേണ്ട. പക്ഷെ എന്നും കഴിക്കാൻ നല്ലതാണോ ഈ കപ്പലണ്ടി? ഉയർന്ന കൊളസ്‌ട്രോൾ കപ്പലണ്ടി നല്ലതാണോ? എന്ന സംശയങ്ങൾ നമുക്ക് ഉണ്ട്. നമ്മുടെ അടുക്കളകളിൽ പലതരം വിഭവങ്ങളിലും രുചി കൂട്ടാനായി കപ്പലണ്ടി ഉപയോഗിക്കാറുണ്ട്.
പാവപ്പെട്ടവന്റെ ബദാം എന്നൊക്കെ കളിയാക്കി പറയുമെങ്കിലും കപ്പലണ്ടിക്ക് ഗുണങ്ങളേറെയാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനുമെല്ലാം കപ്പലണ്ടി ശീലമാക്കുന്നത് സഹായിക്കും. കപ്പലണ്ടി കഴിക്കുമ്പോൾ ശരീരത്തിലെ കൊളസ്‌ട്രോൾ കൂടുമെന്നാണ് പലരുടെയും ധാരണ, എന്നാൽ ഇത് തെറ്റാണ്. ശരീരത്തിൽ കൊളസ്‌ട്രോൾ കൂടാതിരിക്കാൻ വേണ്ട പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കപ്പലണ്ടി.
ദിവസവും ഒരു പിടി കപ്പലണ്ടി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. കപ്പലണ്ടി കഴിച്ചാൽ വയറ് നിറഞ്ഞെന്ന തോന്നൽ ദീർഘനേരത്തേക്കുണ്ടാകും. ഇത് അനാവശ്യമായി കൂടുതൽ ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുള്ള കപ്പലണ്ടി വൈറ്റമിൻ ഇയുടെയും ശ്രോതസ്സാണ്. എന്നാൽ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ അവരുടെ ഭക്ഷണരീതിയിൽ എന്ത് മാറ്റം വരുത്തിയാലും ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രമേ ചെയ്യാവൂ എന്നാണ് വിദഗ്ധർ പറയുന്നത്.
Comments are closed.