ആറ് മാസത്തിനിടയില്‍ വന്ദേഭാരത് എക്‌സ്പ്രസിന് മാറ്റേണ്ടി വന്നത് 64 ചില്ലുകള്‍; ഏറ്റവുമധികം കല്ലേറ് മൈസൂരൂ- ചെന്നൈ റൂട്ടില്‍: കേരളത്തില്‍ മൂന്നെണ്ണം, മൊത്തം ചെലവ് 13 ലക്ഷം

ഫ്‌ളാഗ് ഓഫ് ചെയ്ത് ആറ് മാസത്തിനിടയില്‍ കല്ലേറ് മൂലം വന്ദേ ഭാരത് എക്‌സ്പ്രസിന് മാറ്റേണ്ടി വന്നത് 64 ചില്ലുകള്‍, മൈസൂരു- ചെന്നൈ റൂട്ടിലാണ് ഏറ്റവും അധികം കല്ലേറുണ്ടായതെന്ന് റെയില്‍ വേ അറിയിച്ചു. ദക്ഷിണേന്ത്യയിലാണ് വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ ഏററവും കൂടുതല്‍ കല്ലേറുണ്ടാകുന്നത്. കേരളത്തില്‍ മൂന്നിടത്ത് കല്ലേറുണ്ടായി തിരൂരും, പാപ്പിനിശേരിയിലും ചോറ്റാനിക്കരയിലുമാണ് കല്ലേറുണ്ടായത്. തിരൂരില്‍ കല്ലറിഞ്ഞ ആളെ പൊലീസ് പിടികൂടിയിരുന്നു.

ഒരു ചില്ല് മാറ്റാന്‍ ലേബര്‍ ചാര്‍ജ്ജ് ഉള്‍പ്പെടെ ഏതാണ്ട് 20000 രൂപ ചിലവ് വരുമെന്നാണ് റെയില്‍വേയുടെ കണക്ക്. എണ്‍പത് ശതമാനം കല്ലേറുകളും ബാംഗ്‌ളൂല്‍ ഡിവിഷനിലാണ്. സാധാരണ ട്രെയിനുകള്‍ക്ക് കല്ലേറുകള്‍ നേരിടേണ്ടി വരുമെങ്കിലും അതിന്റെ ഇരട്ട കല്ലേറാണ് വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഏതാണ്ട് പതിമൂന്ന് ലക്ഷത്തോളം രൂപ ചില്ലുകള്‍ മാറ്റിവയ്കാന്‍ മാത്രം ദക്ഷിണ റെയില്‍വേ ഇതുവരെ ചിലവായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ചിലയിടങ്ങളില്‍ ഉണ്ടാകുന്ന കല്ലേറുകള്‍ക്ക് പിന്നില്‍ മത തീവ്രവാദ സംഘടനകളുടെ പങ്കുണ്ടോയെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്

Comments are closed.