ഹൃദയാഘാതം തടയാന്‍ ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് എല്ലാവർക്കും പ്രിയപ്പെട്ട പാനീയമാണ്. ഓറഞ്ച് ജ്യൂസ് ഹൃദയാഘാതം തടയാൻ സഹായിക്കുമെന്ന് പഠനറിപ്പോർട്ട്. ഈ പതിവ് തുടരുന്നവർക്ക് തലച്ചോറിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത 24-ശതമാനം കുറഞ്ഞതായാണ് പഠനത്തിലെ കണ്ടെത്തൽ.

സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരിൽ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 12 മുതൽ 13 ശതമാനം വരെ കുറവായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ജ്യൂസുകളിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി പലരും ഇവ ഒഴിവാക്കാറുണ്ട്. എന്നാൽ, ഇത് നൽകുന്ന പ്രയോജനങ്ങൾ പഞ്ചസാര മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കാൾ കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.

ഓറഞ്ച് ജ്യൂസ് മാത്രമല്ല, മറ്റ് പഴവർഗ്ഗങ്ങൾ കൊണ്ടുള്ള ജ്യൂസുകളും സമാനമായ പ്രയോജനങ്ങൾ നൽകുമെന്ന് ഗവേഷകർ പറയുന്നു. ഫ്രൂട്ട് ജ്യൂസുകൾ രോഗങ്ങളെ ചെറുത്തുനിൽക്കാൻ രക്തധമനികളെ പ്രാപ്തമാക്കുമെന്ന് ഗവേഷകർ പറയുന്നു.

ജ്യൂസുകളുടെ ഗുണഫലങ്ങൾ വിശദീകരിക്കുന്നതിനോടൊപ്പം പഴങ്ങൾ അങ്ങനെ തന്നെ കഴിക്കാനും ഇവർ നിർദ്ദേശിക്കുന്നു. 20-നും 70-നും ഇടയിൽ പ്രായമുള്ള 35,000ത്തോളം സ്ത്രീകളിലും പുരുഷൻമാരിലുമാണ് പഠനം നടത്തിയത്.

Comments are closed.