മുടി കൊഴിച്ചിൽ കുറയ്ക്കാം അടുക്കളയിലുള്ള ഈ ചേരുവകൾ കൊണ്ട്

മുടികൊഴിച്ചിൽ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോ​ഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ കുറയ്ക്കാൻ അടുക്കളയിലുള്ള ഈ ചേരുവകൾ ഉപയോ​ഗിക്കാം…

ആരോഗ്യമുള്ള മുടിയ്ക്കും മുടി കൊഴിച്ചിലിനും ഏറ്റവും നല്ലൊരു പ്രകൃതിദത്തമായ വഴിയാണ് മുട്ടയുടെ വെള്ള.മുട്ടയുടെ വെള്ള മുടിയിൽ നേരിട്ട് ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുട്ടയുടെ വെള്ള നല്ലൊരു ഹെയർപാക്കാണെന്ന് പറയാം.

സവാള ജ്യൂസിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്ന് തടയുന്നു. പ്രോട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അൽപം മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.

കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടികൊഴിച്ചിൽ തടയുന്നതിന് സഹായിക്കുന്നു.

മുടിയിൽ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് താരനും മുടികൊഴിച്ചിലും കുറയ്ക്കുന്നു. മുടിയിൽ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം അത് കൂടുതൽ കരുതുള്ളതാക്കുന്നു എന്നതാണ്. മുടിക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങൾ മുടിക്ക് വൃത്തിയും തിളക്കവും നൽകുന്നു.

Comments are closed.