കിടിലൻ ഫീച്ചറുമായി വാട്സാപ്പ്; ഇനി മുതൽ വീഡിയോ കോളിനിടയിൽ സ്ക്രീൻ ഷെയർ ചെയ്യാം

ടെക്ക് ലോകത്ത് ഏറ്റവും കൂടുതൽ അപ്ഡേറ്റുകളും ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് മാറ്റങ്ങളും വരുത്തുന്ന സംവിധാനമാണ് വാട്സാപ്പ്. ഏറ്റവും നൂതനമായ പതിപ്പുകൾ ഉപയോക്താക്കൾക്കായി വാട്സാപ്പ് പുറത്തിറക്കാറുണ്ട്.

ഇപ്പോഴിതാ വീഡിയോ കോളിനിടയിൽ സ്ക്രീൻഷോട്ട് പങ്കിടുന്ന പുതിയ ഓപ്ക്ഷനുമായി വന്നിരിക്കുകയാണ് വാട്സാപ്പ്. ഈ സൗകര്യം നിലവിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ മീറ്റ്, തുടങ്ങിയ ആപ്ലിക്കേഷനുകളിൽ ലഭ്യമാണ്. സ്ക്രീനിലെ എല്ലാം റെക്കോർഡ് ചെയ്യപ്പെടുന്ന ഈ സംവിധാനം വലിയ ഗ്രൂപ്പ് കോളുകളിൽ ലഭ്യമാകില്ല. റിസീവർ പഴയ വേർഷനാണ് ഉപയോഗിക്കുന്നതെങ്കിലും ഷെയറിംഗ് സാധ്യമല്ല.

ഐഒഎസ് ആപ്പ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ ലഭിച്ചേക്കും. വാട്സാപ്പ് ഡെസ്ക്ടോപ്പ് ആപ്പിലേക്കും വെബ് പതിപ്പിലേക്കും ഈ ഓപ്ഷൻ ചേർക്കുന്നത് വാട്സാപ്പ് പരിഗണിച്ചേക്കാം. വാട്സാപ്പിൽ സ്ക്രീൻ ഷോട്ട് പങ്കിടൽ ബട്ടണും ചേർത്തിട്ടുണ്ട്. വീഡിയോ ഓഡിയോ മ്യൂട്ട് ബട്ടണുകൾക്ക് അടുത്താണ് ബട്ടൺ ഇരിക്കുന്നത്. സ്ക്രീൻ പങ്കിടാൻ ഉപയോക്താക്കൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉടൻ തന്നെ സേവനം ലഭ്യമാകും

Comments are closed.