നാരങ്ങ പിഴിഞ്ഞ് നീരെടുത്തതിനു ശേഷം തോട് എറിഞ്ഞു കളയുകയാണ് നമ്മൾ സാധാരണ ചെയ്യാറുള്ളത്. എന്നാൽ, നാരങ്ങയിലടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളെക്കാൾ 5 മുതൽ 10 മടങ്ങ് വരെ അളവിൽ നാരങ്ങാത്തോടിൽ അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ ചെറുക്കാൻ നാരങ്ങാത്തോടിനു കഴിയുമെന്നാണ് വിദഗ്ധ വാദം. ഇതിലടങ്ങിയിരിക്കുന്ന സാൽവസ്ട്രോൾ, ലിമോണിൻ ക്യാൻസറിനെ പ്രതിരോധിക്കുന്നു. ചായയിൽ നാരങ്ങാത്തോട് ഇട്ട് ഉപയോഗിക്കുന്നത് അർബുദ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് പഠനങ്ങൾ പറയുന്നു.
അമ്ല സ്വഭാവമുള്ള ശരീരത്തിൽ അർബുദ വ്യാപനം പെട്ടെന്ന് സംഭവിക്കും. നാരങ്ങാത്തോട് ആൽക്കലൈൻ ആയതിനാൽ ശരീരത്തിലെ PH നിലനിർത്താൻ ഇത് സഹായിക്കുന്നു. ബാക്ടീരിയയെയും ഫംഗസിനെയും ചെറുക്കുന്നു. നാരങ്ങ നേരിട്ട് ശരീരത്തിലുപയോഗിക്കുമ്പോൾ ഇതിലെ താഴ്ന്ന PH ശരീര കാന്തിക്ക് ഉപയോഗിക്കപ്പെടുന്നു.
വൈറ്റമിൻ സി യുടെ പല്ലുകളുമായി ബന്ധപ്പെട്ട അസുഖങ്ങളായ സ്കാർവി, മോണയിൽ നിന്ന് രക്തം വരിക, മോണ പഴുപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. സിട്രിക് ആസിഡ് നാരങ്ങാത്തോടിൽ ധാരാളമുള്ളതിനാൽ അത് വൈറ്റമിൻ സിയുടെ കുറവ് പരിഹരിക്കുന്നു. സാധാരണ ദന്തരോഗങ്ങൾ ചെറുക്കാൻ സഹായിക്കുന്നു.
നാരങ്ങാത്തൊണ്ടിൽ ഉയർന്ന അളവിലുള്ള വൈറ്റമിൻ സിയും കാൽസ്യവും ഉള്ളതിനാൽ എല്ലുകളുടെ ശക്തിക്ക് പ്രയോജനപ്രദമാണ്. അസ്ഥി സംബന്ധ രോഗങ്ങളായ ശരീരത്തിൽ നീർക്കെട്ട് വരുത്തുന്ന പോളി ആർത്രൈറ്റിസ്, ഓസ്റ്റിയോ പെറോസിസ് വാതം എന്നിവ തടയാൻ ഇത് സഹായിക്കുന്നു. ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നത് നാരങ്ങാത്തോടിലെ പോളിഫിനോൾ ഫ്ലാവനോയ്ഡ്സ് ആണ്. നാരങ്ങാത്തൊലിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായകരമാണ്. ഹൃദയാഘാതം, ഹൃദയ സ്തംഭനം എന്നിവ തടയുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും വഴി സാധിക്കും.
നാരങ്ങാത്തോടിലടങ്ങിയിരിക്കുന്ന പെക്റ്റിൻ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മുഖക്കുരു, മുഖത്തെ ചുളിവ്, കറുത്ത പാട്, കാര എന്നിവയ്ക്ക് പ്രതിവിധിയായി നാരങ്ങാത്തോട് ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വിഷവസ്തുക്കളെ നശിപ്പിക്കുന്നു. നാരങ്ങാത്തൊണ്ടിലടങ്ങിയിരിക്കുന്ന ദഹനം എളുപ്പമാക്കുന്ന ഫൈബറുകൾ (നാരുകൾ) ദഹനത്തെ എളുപ്പമാക്കുകയും ശോധന കൃത്യമാക്കുകയും ചെയ്യുന്നു.
Comments are closed.