ആപ്പിളിന്റെ മിക്സഡ് റിയാലിറ്റി വിഷൻ പ്രോയുടെ ഉൽപ്പാദനം പരിമിതപ്പെടുത്താൻ ഒരുങ്ങി കമ്പനി. ഡിസൈനുമായി ബന്ധപ്പെട്ട ചില സങ്കീർണതകളെ തുടർന്നാണ് ഉൽപ്പാദനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കഴിഞ്ഞ ജൂണിലാണ് ആപ്പിൾ വിഷൻ പ്രോയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനി പങ്കുവെക്കുന്നത്. ഇവ അടുത്ത വർഷത്തോടെ വിപണിയിൽ അവതരിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്
വിപണിയിൽ അവതരിപ്പിച്ച് ആദ്യത്തെ 12 മാസം കൊണ്ട് പത്ത് ലക്ഷം ഹെഡ്സെറ്റുകൾ പുറത്തിറക്കുമെന്ന് കമ്പനി ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2024-ൽ നാല് ലക്ഷത്തിൽ താഴെ ഹെഡ്സെറ്റുകൾ മാത്രമേ കരാർ നിർമ്മാതാക്കളായ ലക്സ്ഷെയർ നിർമ്മിക്കുകയുള്ളൂ എന്നാണ് സൂചന. അതേസമയം, ആപ്പിൾ വിഷൻ പ്രോയുടെ ചെലവ് കുറഞ്ഞ പതിപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിൽ നിന്നും കമ്പനി പിന്നോട്ട് പോയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വിഷൻ പ്രോയുടെ മൈക്രോ ഒഎൽഇഡി ഡിസ്പ്ലേ നിർമ്മിക്കുന്നതിനുള്ള സങ്കീർണതകളാണ് ഉൽപ്പാദനം നിയന്ത്രിക്കാനുള്ള കാരണം.
Comments are closed.