ഇന്റർനെറ്റിന്റെ ലോകത്ത് ജീവിക്കുന്നവരാണ് ഇന്ന് ഏറെയും ആളുകൾ. എന്നാൽ, നിരന്തരമായി ചാറ്റിങിൽ ഏർപ്പെടുന്നവർക്ക് ചില രോഗങ്ങൾ ഉണ്ടായേക്കാം. വിരലുകളിലെ ടെന്‍ഡനുകള്‍(മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ചരടുപോലുള്ള ഭാഗം)ക്ക് ഉണ്ടാവുന്ന തേയ്മാനമാണ് ടെക്സ്റ്റ് മെസേജ് ഇന്‍ജുറി.
നിരന്തരം ചാറ്റിങിലോ ടൈപ്പിങിലോ ഏര്‍പ്പെടുന്നവര്‍ വിരലുകള്‍ വേഗത്തില്‍ ചലിപ്പിക്കുന്നത് വഴി വിരലുകളിലെ ടെന്‍ഡനുകള്‍ക്ക് ആയാസം വര്‍ദ്ധിക്കും. ഇത് മെറ്റാകാര്‍പല്‍ ഫലാന്‍ജിയല്‍ ജോയിന്റിനേയും ദോഷകരമായി ബാധിക്കും. ഇത് അസ്ഥിത്വത്തിലെ തേയ്മാനത്തിനു കാരണമാകും. വിരലിലെ സന്ധികളിലുണ്ടാവുന്ന വേദനയാണ് ഈ രോഗത്തിന്റെ ആദ്യലക്ഷണം. ചിലരില്‍ വിരലില്‍ നീര്‍ക്കെട്ടും കാണും.
ലക്ഷണങ്ങള്‍ കണ്ടാല്‍ എക്‌സറേയിലൂടെ രോഗം സ്ഥിരീകരിക്കാം. നീര്‍ക്കെട്ടിന് ആന്റി ഇന്‍ഫ്ലമേറ്ററി ഗുളികകളും വേദനയ്ക്ക് പെയിന്‍ കില്ലറുകളും നിര്‍ദ്ദേശിക്കാറുണ്ട്. ഒരാഴ്ചയോളം മരുന്ന് ഉപയോഗിച്ചാല്‍ തന്നെ നീരും വേദനയും കുറയും. മൊബൈല്‍ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ചികിത്സയിലെ പ്രധാനപ്പെട്ട കാര്യം. ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണമില്ലാതെ വന്നാല്‍ ലക്ഷണങ്ങള്‍ വീണ്ടും പ്രകടമാവുകയും വേദന കൂടുകയും ചെയ്യാം.
ടെന്‍ഡനുകള്‍ക്ക് തേയ്മാനം പൂര്‍ണമായും സംഭവിച്ചു കഴിഞ്ഞാല്‍ വേദന കുറയ്ക്കുന്നത് ആയാസകരമാണ്. ഇന്‍ജുറി രോഗത്തിന്റെ അവസാനഘട്ടത്തിലേക്കെത്തിയാല്‍ തന്നെ ഫോണ്‍ ഉപയോഗവും ടൈപ്പിങും പൂര്‍ണമായും ഒഴിവാക്കുക. വേദനയ്ക്ക് സന്ധിമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പോലെയുള്ള ചികിത്സാ രീതികളും നിലവിലുണ്ട്.
Comments are closed.