ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് പകരാത്ത രോഗങ്ങള്‍ (എന്‍സിഡികള്‍) ആയ പ്രമേഹം, രക്താതിസമ്മര്‍ദം, അമിതവണ്ണം, ഡിസ്ലിപ്ഡേമിയ എന്നിവ ഇന്ത്യയില്‍ വളരെ അധികം ഉയര്‍ന്ന തോതിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്-ഇന്ത്യ ഡയബറ്റിസ് (ഐസിഎംആര്‍-ഐഎന്‍ഡി-ഐഎബി) സര്‍വെ.
20 വയസിനു മുകളില്‍ പ്രായമുള്ള 33,537 പേരിലും ഗ്രാമ പ്രദേശങ്ങളിലുള്ള 79,506 പേരിലുമായി 31 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് സര്‍വെ നടത്തിയത്. നഗര മേഖലകളില്‍ മെറ്റബോളിക് എന്‍സിഡികളാണ് സര്‍വ സാധാരണമായി കണ്ടുവരുന്നതെങ്കിലും, ഗ്രാമീണ മേഖലയിലും മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത തരത്തില്‍ ഈ രോഗങ്ങള്‍ നിര്‍ണായകമാം വിധം കൂടുതലാവുന്നതായി പഠനത്തിലൂടെ കണ്ടെത്തി. അതേസമയം, എന്‍സിഡികള്‍ പൊതുവായി തടയുവാനും നിയന്ത്രിക്കാനും കഴിയുന്നവയാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയില്‍ സംഭവിക്കുന്ന 66% മരണങ്ങള്‍ക്കും കാരണമാകുന്നത് പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളാണെന്നാണ് ലാകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. അതിലൊന്നാണ് പ്രമേഹം. നിലവില്‍ തന്നെ പ്രമേഹമുള്ള വ്യക്തികളുടെ ഭക്ഷണ ക്രമത്തില്‍ ബദാം പോലെ ആവശ്യത്തിന് പ്രോട്ടീനും ഫൈബറും അസംസ്കൃത കാര്ബോഹൈഡ്രേറ്റുകളുമുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് ന്യൂട്രീഷ്യന്‍ ആൻഡ വെല്‍നെസ് കണ്‍സള്‍ട്ടന്റായ ഷീലാ കൃഷ്ണസ്വാമി പറഞ്ഞു.
Comments are closed.