പ്രമേഹ രോഗികള്‍ക്ക് ഉണക്കമുന്തിരി കഴിക്കാമോ

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ പ്രമേഹ ഭക്ഷണത്തിന്റെ കാര്യത്തിൽ പല സംശയങ്ങളും ഉണ്ട്. അത്തരത്തിലൊന്നാണ് പ്രമേഹ രോഗി ഉണക്കമുന്തിരി കഴിക്കാമോ എന്നത്. വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 വിശ്രമവും 47 ഗ്രാം ഷുഗറും അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയിൽ അയൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പതിവായി ഇവ കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും.

ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. പ്രമേഹ രോഗികള്‍ക്ക് മിതമായ അളവില്‍ മാത്രം ഉണക്കമുന്തിരി കഴിക്കാം. ഉണക്കമുന്തിരിയുടെ ഗ്ലൈസമിക് സൂചിക കൂടുതലാണ്. അതിനാല്‍ ഇവ ധാരാളമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാന്‍ കാരണമാകും. അതിനാല്‍ പ്രമേഹ രോഗികള്‍ ഉണക്കമുന്തിരി മിതമായ അളവില്‍ മാത്രം കഴിക്കുന്നതാണ് നല്ലത്.

നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. പ്രത്യേകിച്ച്, വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ ഇവയുടെ ഗുണങ്ങൾ കൂടും. അസിഡിറ്റിയെ തടയാനും ഇവ സഹായിക്കും. ഉണക്ക മുന്തിരിയിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അയാൽ ഇവ എല്ലുകൾക്ക് ശക്തിയേകും. ആൻറിഓക്സിഡന്റുകളോടൊപ്പം പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. കൊളസ്ട്രോൾ കൂടാതെ ഭാരം ഉയർത്താൻ ആഗ്രഹിക്കുന്നവർക്കും ധാരാളം ഉണക്ക മുന്തിരി കഴിക്കാം. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉണക്കമുന്തിരി കഴിക്കാം.

ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാൻസർ സാധ്യതകളെ തടയാൻ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഉണക്ക മുന്തിരി ശീലമാക്കാം. ചർമ്മത്തിൻറെ ആരോഗ്യത്തിനും കുതിർത്ത കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

Comments are closed.