മുപ്പത് കഴിഞ്ഞ സ്ത്രീകളിലെ എല്ലു ക്ഷയത്തിന് പരിഹാരമറിയാം

എല്ലാവരുടെയും ആരോഗ്യത്തിൽ സ്ത്രീകൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്. 30 വയസിനു ശേഷം ബോൺ ഡെൻസിറ്റി കുറഞ്ഞുവരുന്നു. നിത്യവും കിടക്കാൻ നേരം ഒരു ഗ്യാസ് പാൽ കുടിക്കുക. കാത്സ്യം ഗുളിക ദിവസം ഒന്നുവീതം കഴിക്കുന്നതും നല്ലതാണ്.

പാലുൽപ്പന്നം മാത്രം പോരാ, പച്ചക്കറിയിൽ നിന്നുള്ള കാത്സ്യവും ലഭിക്കണം. ദിവസവും ഏതെങ്കിലും ഇലക്കറി നിർബന്ധമായും കഴിക്കണം. ദിവസം 200 മില്ലിഗ്രാം കാത്സ്യം നമുക്ക് ആവശ്യമാണ്. പ്രായം കൂടുന്തോറും എല്ലുകളുടെ ബലക്ഷയം സ്ത്രീകൾ നേരിടുന്ന പ്രശ്നമാണ്. സോയാബീൻ ഉൽപന്നങ്ങളിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. സോയാ മിൽക്കോ മറ്റു സോയാ ഉൽപന്നങ്ങളോ നിത്യവും കഴിക്കുക.

രക്തത്തിൽ ഗൂക്കോസിന്റെ നില താഴാതെ നോക്കണം. ഇങ്ങനെ സംഭവിച്ചാൽ മാനസിക സമ്മർദം ഉയരാനും പെട്ടെന്ന് കാരണമാകും. എളുപ്പം ദഹിക്കുന്ന ബിസ്കറ്റ്, ചോക്ലേറ്റ് തുടങ്ങിയ ആഹാര പദാർത്ഥങ്ങൾ കൂടെ കരുതുന്നതു നല്ലതാണ്. ഉപ്പും മധുരവും ചേർത്ത നാരങ്ങാവെള്ളവും ഇടയ്ക്കിടെ കുടിക്കാം.

Comments are closed.