കോളിവുഡിന്റെ ഹിറ്റ് മേക്കർ ലോകേഷ് കനകരാജിന്റെ പുതിയ വാഹനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ്. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ള്യുവിന്റെ 7 സീരീസ് വാഹനമാണ് സംവിധായകൻ സ്വന്തമാക്കിയിരിക്കുന്നത്. 1.70 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. നിരവധി സവിശേഷതകളുള്ള കാർ ആണ് ബിഎംഡബ്ള്യു 7 സീരീസ്.
ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ വാഹനത്തെ പ്രാപ്തമാക്കുന്ന പ്രത്യേകതരം ടയറുകളാണ് ഈ കാറിന്റെ പ്രത്യേകത. ബിഎംഡബ്ല്യു 7 സീരീസ് പ്രൊട്ടക്ഷന്‍ വാഹനങ്ങളില്‍ മൈല്‍ഡ് ഹൈബ്രിഡ് ടര്‍ബോചാര്‍ജ്ഡ് 4.4 ലിറ്റര്‍ വി8 എന്‍ജിനാണുള്ളത്. 523എച്പി കരുത്തും പരമാവധി 750 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എന്ജിന് സാധിക്കും.
https://twitter.com/ManobalaV/status/1692064361672790094?s=20
വിജയ് നായകനായ ലിയോ സിനിമയാണ് ലോകേഷിന്റേതായി ഇനി വരാനിരിക്കുന്നത്. തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 19നാണ്. ചിത്രത്തിൽ വിജയ്ക്കൊപ്പം അർജുൻ സർജ, സഞ്ജയ് ദത്ത്, തൃഷ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിരയാണ് ലിയോയുടെ ഭാഗമാകുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദ റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോയുടെ നിർമ്മാണം. റിലീസിനോടടുത്ത് വമ്പൻ പ്രൊമോഷൻ പരിപാടികളുമാണ് അണിയറക്കാർ ഒരുക്കുന്നത്.
Comments are closed.