പച്ചക്കറികൾ കഴിക്കുന്നത് മികച്ച ആരോഗ്യത്തിനു ആവശ്യമാണ്. ചില പച്ചക്കറികൾ വേവിക്കാതെയും കഴിക്കാറുണ്ട്. എന്നാൽ അങ്ങനെ വേവിക്കാതെ കഴിക്കരുതാത്ത ചില പച്ചക്കറികളെക്കുറിച്ച് അറിയാം.
പലർക്കും ഇഷ്ടമുള്ള ഒന്നാണ് കാബേജാണ്. എന്നാൽ, കാബേജ് വേവിക്കാതെ കഴിച്ചാല്‍ അവയിലുള്ള ടേപ്പ് വേമുകളും (വിര) അവയുടെ മുട്ടയും നമ്മുടെ ശരീരത്തിനുള്ളിൽ പോകും. ഇത് ദഹനപ്രശ്‌നങ്ങളടക്കം പല അസ്വസ്ഥതകളുമുണ്ടാക്കും.
ഇതുപോലെതന്നെയാണ് കാപ്‌സിക്കവും വഴുതനങ്ങയും . കാപ്‌സിക്കം മുറിച്ച് അവയുടെ ഞെട്ടും വിത്തുകളും നീക്കം ചെയ്തശേഷം വേവിച്ചുവേണം കഴിക്കാന്‍. ഇതിലും ടേപ്പ് വേമിന്റെ മുട്ടകള്‍ ഉണ്ടായേക്കാം വഴുതനങ്ങാക്കുരുവില്‍ ധാരാളം ടേപ്പ് വേമുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവയും വേവിച്ച് മാത്രമേ കഴിക്കാവൂ.
Comments are closed.