ഉത്സവത്തിനിടെ തർക്കം; 2 യുവാക്കളെ ഫിറ്റ്നസ് സെന്‍ററിൽ കയറി വെട്ടിക്കൊന്നു

ചെന്നൈ: റെഡ്ഹിൽസിൽ രണ്ട് യുവാക്കളെ ഫിറ്റ്നസ് സെന്‍ററിൽ കയറി വെട്ടിക്കൊന്നു. ചെന്നൈ പെരുങ്കാവൂർ സ്വദേശികളായ എസ്.വിജയ് (26), എസ്. ശ്രീനാഥ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പ്രായപാർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. കണ്ണംപാളയം സ്വദേശി തമിഴരശന്‍റെ നേതൃത്വത്തിലുള്ള സംഘം റെഡ്ഹിൽസിലെ പൊതു ജിംനേഷ്യത്തിൽ വെച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഓഗസ്റ്റ് രണ്ടാം തീയതി മുഖ്യപ്രതിയായ തമിഴരശനും കൊല്ലപ്പെട്ട യുവാക്കളും തമ്മിൽ ചില തർക്കങ്ങളുണ്ടായെന്നും ഇതിന്‍റെ പ്രതികാരമായാണ് രണ്ടു പേരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Comments are closed.