ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ 10-ാം പതിപ്പിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കിക്കോഫ്. ഈ മാസം 21നാണ് ഐഎസ്ല്ലിന്റെ പുതിയ എഡിഷന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടുമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരക്രമം പുറത്തുവന്നു. ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇടവേളകളിലായിരിക്കും മത്സരമെന്ന സൂചനയുണ്ടായിരുന്നെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍. ചില ദിവസങ്ങള്‍ മാത്രമാണ് ഇടവേളയുള്ളത്.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പ്ലേ ഓഫ് മത്സരം വിവാദമായിരുന്നു. ആ ഓര്‍മകള്‍ മറന്ന് പുതിയ തുടക്കമാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. അതു മാത്രമല്ല, ഇരുടീമും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ണാടുമെന്നാണ് സംഘാടകര്‍ കരുതുന്നത്. ഐ ലീഗില്‍ നിന്ന് യോഗ്യത നേടിയെത്തിയ പഞ്ചാബ് എഫ്സി ഉള്‍പ്പെടെ 12 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലില്‍ മത്സരിക്കുക. കഴിഞ്ഞ സീസണില്‍ 10 ടീമുകളായിരുന്നു ലീഗില്‍ കളിച്ചത്. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനുമായാണ് പഞ്ചാബിന്റെ ആദ്യ കളി. ഗോവ എഫ്.സി. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയെ നേരിടുമ്പോള്‍ ഈസ്റ്റ് ബംഗാളിന് ആദ്യ കളിയില്‍ ജംഷഡ്പുര്‍ എഫ്സിയാണ് എതിരാളി. മുംബൈ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ ചെന്നൈയിന് ആദ്യ റൗണ്ടില്‍ ഒഡിഷയെ നേരിടും. നിരവധി ആവേശകരമായ പ്രകടനങ്ങള്‍ ഈ സീസണിലുണ്ടാകും.കൊച്ചി, ഗോവ, ബംഗളൂരു, ജംഷഡ്പുര്‍, ചെന്നൈ, മുംബൈ, കോല്‍ക്കത്ത, ഹൈദരാബാദ്, ഗോഹട്ടി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് മത്സരം.
ഐഎസ്എല്ലിന്റെ ഡിജിറ്റല്‍ ടെലിവിഷന്‍ സംപ്രേഷണാവകാശം വയാകോം 18ന് ആയിരിക്കും. ലീഗിന്റെ വൈവിധ്യമാര്‍ന്ന പ്രേക്ഷകരെ കണക്കിലെടുത്ത് ഒന്നിലധികം ഭാഷകളില്‍ ഫുട്ബോള്‍ ആരാധകര്‍ക്കായി ടെലികാസ്റ്റ് ലഭ്യമാകും, കൂടാതെ ജിയോ സിനിമയില്‍ സൗജന്യമായി സ്ട്രീം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദശകത്തില്‍, മൈതാനത്തിനകത്തും പുറത്തും ഇന്ത്യയിലെ ഫുട്ബോളിന്റെ മൊത്തത്തിലുള്ള വികസനത്തിന് പിന്നിലെ ഒരു ചാലകശക്തിയാണ് ഐഎസ്എല്‍ എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍, ഐഎസ്എല്ലിനെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച പങ്കാളിയാകും വയാകോം 18.
അതേസമയം, ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസണ് ഒരുക്കങ്ങള്‍ യുഎഇയില്‍ തുടങ്ങി. സെപ്റ്റംബര്‍ 16 വരെ നീളുന്ന പരിശീലന ക്യാംപാണ് ബ്ലാസ്റ്റേഴ്സ് യുഎഇയില്‍ നടത്തുന്നത്. ഇതിനിടെ, യുഎഇ. പ്രോ-ലീഗ് ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്സ് മൂന്ന് സൗഹൃദമത്സരങ്ങള്‍ കളിക്കും.
സെപ്റ്റംബര്‍ ഒമ്പതിന് സബീല്‍ സ്റ്റേഡിയത്തില്‍ അല്‍ വാസല്‍ എഫ്സി ക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദമത്സരം.
12-ന് ഷാര്‍ജ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്ബോള്‍ ക്ലബ്ബിനെയും 15-ന് ദുബായിയില്‍ പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ അഹ്ലിയെയും നേരിടും. ബ്ലാസ്റ്റേഴ്സിലേക്ക് പുതുതായെത്തിയ ജപ്പാന് താരം ഡെയ്സുക് സകായ് ദുബായിയില്‍ വച്ച് ടീമിനൊപ്പം ചേരും. കഴിഞ്ഞ സീസമില്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലം കിരീടം നേടാനായിരുന്നില്ല.
Comments are closed.