ന്യൂഡൽഹി: പേരുമാറ്റവുമായി ബന്ധപ്പെട്ട് അതാത് രാജ്യങ്ങളിൽ നിന്ന് അപേക്ഷ ലഭിക്കുകയാണെങ്കിൽ പരിഗണിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. ഇന്ത്യയുടെ പേരുമാറ്റത്തെ ചൊല്ലി വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിനു മറുപടിയായാണ് യു.എൻ.ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവ് ഫർഹാൻ ഹഖിന്‍റെ മറുപടി.
തുർക്കിയുടെ പോരുമാറ്റം ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് യുഎൻ സെക്രട്ടറി നൽകിയത്. തുർക്കിയുടെ വിഷയത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് കിട്ടിയ അപേക്ഷയ്ക്ക് ഞങ്ങൾ നിലപാട് സ്വീകരിച്ചു. അതേപ്പോലെ അപേക്ഷ ലഭിക്കുകയാണെങ്കിൽ അതും പരിഗണിക്കുമെന്ന് അദേഹം പറഞ്ഞു. നേരത്തെ ‘തുർക്കി’ എന്ന രാജ്യത്തിന്‍റെ പേരിൽ മാറ്റം വരുത്തി ‘തുർത്തിയെ’ എന്നാക്കി മാറ്റിയിരുന്നു. പുതിയ പേര് യു.എൻ രേഖകളിടക്കം മാറ്റം വരുത്തിയിരുന്നു.
Comments are closed.