വിപണി ഒന്നടങ്കം കാത്തിരിക്കുന്ന ആപ്പിൾ ഐഫോണുകളുടെ ഏറ്റവും പുതിയ സീരീസുകൾ ലോഞ്ച് ചെയ്യാൻ ഇനി ബാക്കിയുള്ളത് മണിക്കൂറുകൾ മാത്രം. ഈ വർഷത്തെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 സീരീസാണ് ഇന്ന് ലോഞ്ച് ചെയ്യുക. കുപെർട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടക്കുന്ന വണ്ടർലസ്റ്റ് ഇവന്റിലാണ് ഫോണുകൾ പുറത്തിറങ്ങുക. ഇന്ത്യൻ സമയം രാത്രി 10:30-ന് ഔദ്യോഗിക ലോഞ്ചിംഗ് ചടങ്ങുകൾക്ക് തുടക്കമാകും.

ഐഫോൺ 15 സീരീസുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. പതിവിലും വ്യത്യസ്ഥമായി ഇക്കുറി 5 ഹാൻഡ്സെറ്റുകൾ എത്തിയേക്കുമെന്നാണ് സൂചന. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്, ഐഫോൺ 15 അൾട്രാ എന്നിങ്ങനെ 5 മോഡലുകളാണ് ഇന്ന് പുറത്തിറക്കുക. ഇതിനോടൊപ്പം ആപ്പിൾ സ്മാർട്ട് വാച്ച് 9 സീരീസ്, വാച്ച് അൾട്രാ, പുതിയ എയർപോഡ് എന്നിവയുടെയും ഔദ്യോഗിക ലോഞ്ച് നടക്കുന്നതാണ്
ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലോഞ്ചിംഗ് വീഡിയോ തത്സമയമായി കാണാനുള്ള അവസരമുണ്ട്. ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ലോഞ്ച് ഇവന്റ് തത്സമയം കാണാൻ സാധിക്കുക. ഇതിന് പുറമേ, ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പിൾ ടിവി എന്നിവിടങ്ങളിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
Comments are closed.