ശ്രീനഗർ: അനന്ത്നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച് ഏറ്റുമുട്ടൽ അവസാനിപ്പിച്ച് സൈന്യം. ലഷ്കർ ഇ-തൊയ്ബ കാനാന്‍ഡറും അനന്തനാഗിലെ നഗം കൊക്കേർനാഗ് സ്വദേശിയുമായ ഉസൈന്‍ ഖാന്‍ ഉൾപ്പടെയുള്ള 2 ഭീകരരെ വധിച്ചതോടെയാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്. ഇയാളിൽ നിന്നും നിരവധി ആയുധങ്ങൾ കണ്ടെടുത്തതായും വധിച്ച രണ്ടാമത്തെ ഭീകരന്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇതോടെ അനന്ത്നാഗ് മേഖലയിൽ കഴിഞ്ഞ 7 ദിവസമായി തുടർന്ന ഏറ്റുമുട്ടലാണ് അവസാനിച്ചത്.
ഇതേസമയം, ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് എഡിജിപി വിജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പട്ട ഉസൈന്‍ ഖാനൊപ്പം മറ്റ് 2 ഭീകരർ കൂടിയുണ്ടായിരുന്നതായി സംശയിക്കുന്നതിനാൽ പ്രദേശവാസികൾ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെക്ക് പോകരുതെന്ന് എഡിജിപി ആവശ്യപ്പെട്ടു. ഭാകരരുമായുളള ഏറ്റമുട്ടലിൽ 3 ഓഫീസർമാർക്കും ഒരു സൈനികനും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഉസൈർ ഖാൻ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്.
Comments are closed.