പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് അലർജി. ഒന്ന് ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളു ഇത്തരം പ്രശ്നങ്ങൾ. തുമ്മലും ജലദോഷവും ഇന്ന് പതിവാണ്. വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന, നിസ്സാരമെന്ന് തോന്നാവുന്ന ചിലതാണ് അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്
ഇതൊഴിവാക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടവ :
1 . ഈർപ്പം തങ്ങി നിൽക്കുന്നിടത്ത് പൂപ്പൽ ബാധ ഉണ്ടാകുന്നു. ഇതൊഴിവാക്കാൻ ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് ഈർപ്പമുള്ള സ്ഥലങ്ങൾ വൃത്തിയാക്കാം
2 . ബാത്‌റൂമിൽ വെന്റിലേഷൻ ഉറപ്പാക്കുക. പൊട്ടിയ ടൈലുകൾ മാറ്റുകയും ലീക്കില്ലാത്ത പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്യുന്നത് പൂപ്പൽ വളർച്ച തടയും.
3 . ഫ്രിഡ്‌ജിലെ പൂപ്പൽ വളർച്ച തടയാൻ , ഉൾവശം സോഡിയം ബൈകാർബൊനൈറ്റ് ലായനി ഉപയോഗിച്ച വൃത്തിയയാക്കിയത്തിനു ശേഷം മാത്രം ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുക.
4 . കിടക്കകൾക്കും തലയിണകൾക്കും സിബ്ടൈപ്പ് കവറുകൾ നൽകുന്നത് വേനൽക്കാലത്ത് പൊടിയെ മാറ്റിനിർത്തും .
5 . കാര്പെറ്റുകളിലാണ് ഏറ്റവും കൂടുതൽ പൊടികൾ അടിഞ്ഞുകൂടുന്നത് .ബെഡ്‌റൂമുകളിൽ കാര്പെറ്റുകൾ ഒഴിവാക്കുക.
6 . എച് . ഇ . പി .(ഹൈ എഫിഷിയെൻസി പാർട്ടിക്‌ളൈറ്റ് എയർ ) ഉള്ള വാക്വേം ക്ളീനറും എയർ കണ്ടിഷണറും ഉപയോഗിക്കുക. ഇവ യഥാസമയം വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
7 . തുണി കർട്ടനുകൾ ഒഴിവാക്കി കനം കുറഞ്ഞ ഫാബ്രിക് കർട്ടനുകൾ ഉപയോഗിക്കാം.
8 . ഏലി, പല്ലി, പാറ്റ, ചിലന്തി, തുടങ്ങിയവയെ അകറ്റി നിർത്താൻ അടുക്കളയിലെ സിങ്കും അടിവശങ്ങളും ക്യാബിനറ്റും വൃത്തിയാക്കുക.
9 . വീട്ടിൽ നിന്നും ഉപയോഗശൂന്യമായതും പൊട്ടിയതും പൊളിഞ്ഞതുമായ അനാവശ്യ വസ്തുക്കൾ ഒഴിവാക്കുക. ഇത്തരം വസ്തുക്കൾ മാറ്റിനിർത്തുന്നത് അലർജി കുറയാൻ സഹായിക്കും.
Comments are closed.