അരീക്കോട്: കാവനൂരില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി. അപകടത്തില്‍ വീടിന്‍റെ ഗേറ്റ് തകര്‍ന്നു.
മുറ്റത്ത് നിര്‍ത്തിയിട്ട കാറിലേക്ക് ഇടിച്ച് കയറി ഭാഗികമായി കേടുപാടുകളും സംഭവിച്ചു.
ബുധനാഴ്ച രാവിലെ 7 ഓടെയാണ് സംഭവം. കാവനൂര്‍ കിഴിശ്ശേരി റോഡിലെ ഇല്ലിക്കല്‍ ഉമ്മറിന്റെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറിയത്. വീട്ടുമുറ്റത്ത് ആരും ഉണ്ടായിരുന്നില്ലെന്നതിനാല്‍ വൻ അപകടം ഒഴിവായി.
അപകടത്തില്‍ കാര്‍ ഡ്രൈവര്‍ പുത്തലം സ്വദേശി മുഹമ്മദലിക്ക് പരിക്കൊന്നുമില്ല. കാറില്‍ മറ്റു യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീടിൻറെ മുൻവശത്തുള്ള റോഡില്‍ വെച്ച് കാര്‍ തിരിക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറിയത്.
Comments are closed.