സ്കൂളിൽ നിന്ന് രാത്രിയുടെ മറവില്‍ ഉച്ചക്കഞ്ഞിക്കുള്ള അരിച്ചാക്കുകള്‍ കടത്തി; അധ്യാപകനെതിരെ പരാതി, അന്വേഷണം

കൊണ്ടോട്ടി: വിദ്യാർത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി നല്‍കിയ അരി അധ്യാപകൻ കടത്തിയെന്ന് പരാതി. കൊണ്ടോട്ടി മൊറയൂർ വിഎച്ച്‌എം ഹയർ സെക്കൻഡറി സ്കൂളിലെ ടിപി രവീന്ദ്രൻ എന്ന അധ്യാപകനെതിരെ പഞ്ചായത്തംഗം നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി.

രാത്രിയില്‍ അരിസൂക്ഷിച്ച മുറിയില്‍ നിന്നും ചാക്കുകള്‍ മറ്റെരു വാഹനത്തിലേക്ക് കടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പിടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂർ പഞ്ചായത്ത് അംഗവും സ്കൂളിലെ വിദ്യാർത്ഥികളുടെ പിതാവുമായ ഹസൈനാർ ബാബു ആണ് പരാതി നല്‍കിയത്. ഉച്ചക്കഞ്ഞി ആവശ്യമില്ലാത്ത കുട്ടികളോട് സമ്മത പത്രം ഒപ്പിട്ട് വാങ്ങി, സർക്കാരില്‍ നിന്ന് കിട്ടുന്ന അരി വിഹിതത്തില്‍ കൂടുതലുള്ളതാണ് കടത്തുന്നത്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി , എൻസിസി ഡയറക്ടറേറ്റ് എന്നിവർക്കാണ് പരാതി നല്‍കിയത്. അതേസമയം, ദൃശ്യങ്ങളെ കുറിച്ച്‌ അറിയില്ലെന്ന് പറഞ്ഞ സ്കൂള്‍ മാനേജറും , പ്രധാനാധ്യാപകനും ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Comments are closed.