തിരുവനന്തപുരം: നിയമസഭ പാസാക്കിയ സഹകരണ നിയമഭേദഗതി ഗവർണർ ഒപ്പുവെച്ചില്ലെങ്കിലും തുടർനടപടി വേഗത്തിലാക്കി സർക്കാർ.
തിരുവനന്തപുരം: നിയമസഭ പാസാക്കിയ സഹകരണ നിയമഭേദഗതി ഗവർണർ ഒപ്പുവെച്ചില്ലെങ്കിലും തുടർനടപടി വേഗത്തിലാക്കി സർക്കാർ.
നിയമഭേദഗതി ചട്ടങ്ങള്‍ക്ക് സമിതി രൂപവത്കരിച്ച് ഉത്തരവായി. സഹകരണ മേഖലയില്‍ സമഗ്രമാറ്റം കൊണ്ടുവരുന്നതിനും ക്രമക്കേട് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ട് തയാറാക്കിയ കേരള സഹകരണ സംഘം സമഗ്ര ഭേദഗതി ബില്‍ നിയമസഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്.
നിയമഭേദഗതിക്ക് അനുസൃതമായി ചട്ടങ്ങള്‍ ഉണ്ടാക്കാനുള്ള സമിതിയില്‍ സഹകരണ സംഘം രജിസ്ട്രാർ അധ്യക്ഷനും നിയമനിർമാണ വകുപ്പ് അഡീഷനല്‍ സെക്രട്ടറി, സഹകരണ വകുപ്പ് അഡീഷനല്‍ സെക്രട്ടറി, സഹകരണ സർവിസ് പരീക്ഷ ബോർഡ് മുൻ ചെയർമാൻ അഡ്വ.സതീന്ദ്രകുമാർ, മുൻ അഡീഷനല്‍ രജിസ്ട്രാർ അഡ്വ. ജോസ് ഫിലിപ്, സഹകരണ സംഘം രജിസ്ട്രാർ ഓഫിസ് ലോ ഓഫിസർ, സഹകരണ തെരഞ്ഞെടുപ്പ് കമീഷണർ, ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) എന്നിവർ അംഗങ്ങളുമാണ്.
ചട്ട രൂപവത്കരണത്തിന് സമിതി വേമെന്ന സഹകരണ സംഘം രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
അമ്ബതുവർഷം പിന്നിട്ട 1969 കേരള സഹകരണ നിയമത്തില്‍ സമഗ്ര ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. വായ്പാ സഹകരണ സംഘം ഭാരവാഹികള്‍ തുടർച്ചയായി മൂന്നുതവണയിലധികം ഭരണസമിതി അംഗങ്ങളാവാൻ പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ.
വിവിധ സഹകരണ സംഘങ്ങളുടെ നിർവചനങ്ങളില്‍ കാലോചിതമാറ്റം, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങിയവർക്കായി സോഷ്യല്‍ സഹകരണ സംഘങ്ങള്‍, അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ്, ഏകീകൃത സോഫ്റ്റ്വെയർ, കമ്ബ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിങ്ങും ഓഡിറ്റും, ടീം ഓഡിറ്റ്, യുവസംഘങ്ങള്‍ തുടങ്ങിയവയും പുതിയ വ്യവസ്ഥകളിലുണ്ട്. എന്നാല്‍ ഗവർണർ ഒപ്പിടാത്തതുമൂലം നിയമം എന്ന് നടപ്പാക്കാനാവുമെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
Comments are closed.