പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകര്‍ക്കാൻ ശ്രമിക്കുന്നു, ഒന്നിന് പുറകെ ഒന്നായി നാടകങ്ങള്‍ നടത്തുകയാണ് മോദി’; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മലപ്പുറം: ആശയത്തിന്‍റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എല്‍ ഡി എഫ് പ്രവർത്തകരും കുടുംബാംഗങ്ങള്‍ ആണെന്ന് രാഹുല്‍ ഗാന്ധി.വയനാട് ലോക്സഭ മണ്ഡലത്തില്‍ വോട്ട് തേടി മലപ്പുറം മമ്ബാട് നടത്തിയ റോഡ് ഷോക്കിടെയാണ് യു ഡി എഫ് സ്ഥാനാർഥി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവും രാഹുല്‍ ഗാന്ധി നടത്തി.

 

പ്രധാനമന്ത്രി രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ശ്രമിക്കുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്. രാജ്യത്തിന്‍റെ അടിത്തറ ഭരണഘടനയാണ്. ഭരണഘടനാ സ്ഥാപനങ്ങളും രാജ്യത്തിന്‍റെ അടിത്തറയാണ്. പ്രധാനമന്ത്രിയും ആർ എസ് എസും ഭരണഘടനയെ ആക്രമിക്കുകയാണ്. തകർക്കാൻ നോക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്നു ഒരു ധാരണയും ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി നാടകങ്ങള്‍ നടത്തുകയാണ് മോദി. ഇടയ്ക്ക് പുഴയില്‍ കുളിക്കും, ഇടയ്ക്ക് സമുദ്രത്തില്‍ ഇറങ്ങും, അങ്ങനെ എന്തൊക്കയോ ആണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ വിമർശിച്ചു.

 

മോദി എന്ത് പറഞ്ഞാലും ഇവിടത്തെ മാധ്യമങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തും. ഇന്ത്യയിലെ പ്രധാന വിഷയങ്ങളെ മാധ്യമങ്ങള്‍ കാണില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങിയ കാര്യങ്ങളെ കുറിച് മാധ്യമങ്ങള്‍ മിണ്ടുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

നീതി രാഹിത്യം നിലനില്‍ക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments are closed.