ദേശീയപാതാ നിര്‍മാണം; മലപ്പുറത്ത് വീടുകള്‍ക്ക് വിള്ളല്‍, മാറിത്താമസിക്കാൻ കുടുംബങ്ങള്‍ക്ക് നിര്‍ദേശം

മലപ്പുറം: ദേശീയപാത നിർമാണം നടക്കുന്ന മലപ്പുറം കുറ്റിപ്പുറത്ത് വീടുകള്‍ക്ക് വിള്ളല്‍. ബംഗ്ലാകുന്ന് പ്രദേശത്ത് ഏഴ് വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്‌.രണ്ടുവീടുകള്‍ പൂർണമായും താമസയോഗ്യമല്ലാതായി. മറ്റു കുടുംബങ്ങളോട് മാറിത്താമസിക്കാൻ കെ.എൻ.ആർ.സി അധികൃതർ നിർദേശം നല്‍കി.

 

വീടിന്റെ ഉള്‍വശങ്ങളില്‍ ഉള്‍പ്പെടെയാണ് വിള്ളലുണ്ടായത്. ഓരോ മണിക്കൂറുകളിലും വിള്ളല്‍ കൂടി വരുന്നതായി വീട്ടുകാർ പറയുന്നു. കെ.എൻ.ആർ.സിയുടെ ടെക്നിക്കല്‍ ടീം സംഭവസ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.

Comments are closed.