കോഡൂർ :ജില്ലയിലെ ഏറ്റവും മികച്ച റാങ്ക് നേടിയാണ് കോഡൂർ ചെമ്മങ്കടവിലെ പറവത്ത് ഫാത്തിമ ഷിംന സിവില്‍ സർവീസ് പരീക്ഷയില്‍ യോഗ്യത നേടിയത്.317-ാമത് റാങ്കാണ് ഷിംനയ്ക്ക്. എന്നാല്‍ കൂടുതല്‍ ഉയർന്ന റാങ്ക് തന്നെ പ്രതീക്ഷിച്ചിരുന്നതായി ഈ മിടുക്കി പറയുന്നു.
കോഡൂർ വട്ടപ്പറമ്ബ് അല്‍ഹുദ സ്കൂള്‍, മലപ്പുറം എം.എസ്.പി. സ്കൂള്‍, മലപ്പുറം ഗേള്‍സ് സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഷിംന സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍നിന്ന് ഇലക്‌ട്രോണിക്സില്‍ ബി.ടെക് ബിരുദം നേടി. അതിനുശേഷം തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളില്‍നിന്ന് സിവില്‍ സർവീസ് പരീക്ഷാ പരിശീലനവും നേടി.
നാലാമത്തെ ശ്രമത്തിലാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. വേങ്ങര ബ്ലോക്ക് ഓഫീസില്‍നിന്ന് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി വിരമിച്ച പറവത്ത് ആലിക്കുട്ടിയുടെയും ടി.ഇ. സഫിയയുടെയും മകളാണ് ഫാത്തിമ ഷിംന.ആസ്റ്റർ മിംസിലെ സിനിയർ ഡോക്ടർമാരിലൊരാളായ സമീർ അലിയുടെ സഹോദരിയാണ്., ബഷീർ അലി, ദില്‍ഷീർ അലി എന്നിവരാണ് മറ്റ് സഹോദരങ്ങള്‍
Comments are closed.