മെഡിക്കൽ പി.ജി (എം.ഡി/എം.എസ്/പി.ജി ഡിപ്ലോമ) കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള (നാഷനല്‍ എലിജിബിലിറ്റി കം- എൻട്രൻസ് ടെസ്റ്റ്) നീറ്റ് പി.ജി 2024 പരീക്ഷ ജൂണ്‍ 23ന് നടത്തും.ഇന്ത്യയൊട്ടാകെ 259 നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ഉദ്യോഗാർത്ഥികള്‍ ഓണ്‍ലൈനായി മേയ് 6 വരെ അപേക്ഷ സമർപ്പിക്കാം.
എൻ.ബി.ഇ.എം.എസിനാണ് പരീക്ഷാ ചുമതല. ഡി.എൻ.ബി, 6 വർഷ ഡോ.എൻ.ബി കോഴ്സുകളിലേക്കുള്ള പ്രവേശനവും ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കും.
ആദ്യം അപേക്ഷിക്കുന്നവർക്കാണ് സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രം ലഭിക്കാൻ സാധ്യത. ‘നീറ്റ് പി.ജി. 2024’ വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://netboard.edu.in, www.nbe.edu.in എന്നീ വെബ്സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാ ഘടനയും സിലബസും സെലക്ഷൻ നടപടികളുമെല്ലാം വെബ്സൈറ്റിലുണ്ട്. പരീക്ഷാ ഫീസ് ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങള്‍ക്ക് 3500 രൂപ. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 2500 രൂപ മതി. ഓണ്‍ലൈനായി മേയ് 6 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അംഗീകൃത എം.ബി.ബി.എസ് ബിരുദവും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. 2024 ആഗസ്റ്റ് 15ന് മുമ്ബ് ഇന്റേണ്‍ഷിപ് പൂർത്തിയാക്കണം.
‘നീറ്റ് പി.ജി.യില്‍ യോഗ്യത നേടുന്നതിന് ജനറല്‍/ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് 50 പെർസന്റേജില്‍ കുറയാതെയും ഒ.ബി.സി, പട്ടികവിഭാഗങ്ങള്‍ക്ക് 40, ഭിന്നശേഷിക്കാർക് 45 പെർസെൈന്റലില്‍ കുറയാതെയും കരസ്ഥമാക്കണം. ജൂലൈ 15ന് ഫലപ്രഖ്യാപനമുണ്ടാവും. നീറ്റ് പി.ജി സ്കോറിന് 2024-25 വർഷത്തെ പ്രവേശനത്തിനാണ് പ്രാബല്യം. മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി നടത്തുന്ന കേന്ദ്രീകൃത ഓണ്‍ലൈൻ കൗണ്‍സലിങ് വഴിയാണ് പ്രവേശനം.
എല്ലാ സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 50 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലും സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലും, രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും സ്ഥാപനങ്ങളിലും സർവകലാശാലകളിലും കല്‍പിത സർവകലാശാലകളിലും ആംഡ് ഫോഴ്സസ് മെഡിക്കല്‍ സർവിസസ് സ്ഥാപനങ്ങളിലും മെഡിക്കല്‍ പി.ജി കോഴ്സുകളിലാണ് പ്രവേശനം.
Comments are closed.