കരിപ്പൂർ ഇനി കൂടുതൽ തിളങ്ങും; പഴയ ടെർമിനലിന്റെ മുഖം മാറ്റി പുതിയ രൂപം നൽകും; കവാടത്തിൻ്റെ ഉദ്ഘാടനം ഇന്ന്..!
കരിപ്പൂർ വിമാനത്താവളത്തിലെ പഴയ ടെർമിനലിന് ഇനി പുതിയ മുഖം. ആഭ്യന്തര ടെർമിനലും ഭരണ നിർവഹണ കാര്യാലയങ്ങളും പ്രവർത്തിക്കുന്ന ടെർമിനൽ ആണ് അകവും പുറവും രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്നത്.
4.3 കോടി രൂപയുടേതാണു പ്രവൃത്തി. ഇതിൻ്റെ ഭാഗമായി ആഭ്യന്തര യാത്രക്കാർക്കുള്ള പ്രവേശന കവാടം മുഖംമിനുക്കി. കവാടത്തിൻ്റെ ഉദ്ഘാടനം ഇന്നു നടക്കും. ആഭ്യന്തര ടെർമിനലിൽ ആകെ 3 കവാടങ്ങളാണു നവീകരിക്കുന്നത്.
ടെർമിനലിനുള്ളിൽ യാത്രക്കാർക്കു വിശ്രമിക്കാനുള്ള ലോഞ്ചുകൾ ആധുനിക രീതിയിലേക്കു മാറും. സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി ഗ്ലാസുകൾ മാറ്റുന്നുണ്ട്.
കഴിഞ്ഞ മാസം തുടങ്ങിയ പ്രവൃത്തി പുരോഗമിക്കുകയാണ്. കൊണ്ടോട്ടി കേന്ദ്രീകരിച്ചുള്ള കൺസ്ട്രക്‌ഷൻ കമ്പനിയാണു പ്രവൃത്തി ഏറ്റെടുത്തത്. സെപ്റ്റംബറിൽ പൂർത്തിയാകുമ്പോൾ ടെർമിനൽ കാഴ്ചയിലും സൗകര്യത്തിലും രാജ്യാന്തര നിലവാരത്തിലേക്ക് ഉയരും.
Comments are closed.