സ്വര്‍ണത്തിനിത് എന്തുപറ്റി, ഒറ്റയടിക്ക് കുറഞ്ഞത് ആയിരത്തിലധികം രൂപ; വരും ദിവസങ്ങളില്‍ വിലയില്‍ അത് സംഭവിച്ചേക്കും

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുട്ടനെയിടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്.ഇതോടെ പവന് 52,920 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

 

ഒരു പവൻ വാങ്ങണമെങ്കില്‍ പണിക്കൂലിയും ജി എസ് ടിയുമടക്കം ഏകദേശം അറുപതിനായിരത്തിത്തോളം രൂപ കൊടുക്കേണ്ടി വരും. ഇന്നലെ പവന് 54,040 രൂപയും, ഗ്രാമിന് 6,755 രൂപയുമായിരുന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളില്‍ അയവുണ്ടായതോടെയാണ് സ്വർണ വിലയില്‍ ഇടിവുണ്ടാകുന്നത്. യു. എസ് ബോണ്ടുകളുടെ മൂല്യത്തില്‍ വർദ്ധനയുണ്ടായതോടെ നിക്ഷേപകർ സ്വർണത്തില്‍ നിന്നും പണം പിൻവലിച്ചു. വരും ദിവസങ്ങളിലും സ്വർ‌ണ വിലയില്‍ ഇടിവുണ്ടാകാൻ സാദ്ധ്യതയുണ്ട്.

 

ഏപ്രിലിലെ സ്വർണനിരക്ക്

 

ഏപ്രില്‍ 23 ₹52,920

 

ഏപ്രില്‍ 22 ₹₹54,040

 

ഏപ്രില്‍ 21 ₹54,440

 

ഏപ്രില്‍ 20 ₹54,440

 

ഏപ്രില്‍ 19 ₹54,520

 

ഏപ്രില്‍ 18 ₹54,120

 

ഏപ്രില്‍ 17 ₹54,360

 

ഏപ്രില്‍ 16 ₹54,360

 

ഏപ്രില്‍ 15 ₹53,640

 

ഏപ്രില്‍ 14 ₹53,200

 

ഏപ്രില്‍ 13 ₹53,200

 

ഏപ്രില്‍ 12 ₹53,760

 

ഏപ്രില്‍ 11 ₹52,960

 

ഏപ്രില്‍ 10 ₹52,880

 

ഏപ്രില്‍ 09 ₹52,800

 

ഏപ്രില്‍ 08 ₹52,520

 

ഏപ്രില്‍ 07 ₹52,280

 

ഏപ്രില്‍ 06 ₹52,280

 

ഏപ്രില്‍ 05 ₹ 51,320

 

ഏപ്രില്‍ 04 ₹51,680

 

ഏപ്രില്‍ 03 ₹51,280

 

ഏപ്രില്‍ 02 ₹50,680

 

ഏപ്രില്‍ 01 ₹50,880

Comments are closed.