ആത്മഹത്യാ ഭീഷണി മുഴക്കി തെങ്ങിൽ കയറിയ ആളെ രക്ഷപ്പെടുത്തി

തിരൂര്‍ : തെങ്ങില്‍ കയറിയത്‌ ആത്മഹത്യ ചെയ്യാന്‍. വിവരമറിഞ്ഞ്‌ ഓടിക്കൂടിയ നാട്ടുകാര്‍ അനുനയിപ്പിച്ചപ്പോള്‍ ആത്മഹത്യാശ്രമം ഉപേക്ഷിച്ച്‌ താഴെ ഇറങ്ങാമെന്നായി.എന്നാല്‍ തെങ്ങില്‍ കയറിയ വീര്യമൊന്നും താഴെ ഇറങ്ങാനുണ്ടായില്ല.

ഇറങ്ങാ നാവാതെ വീണു മരിക്കുമെന്ന്‌ ഭയപ്പെട്ട്‌ തെങ്ങിനെ കെട്ടിപ്പിടിച്ച്‌ ഇരുന്നയാളെ ഫയര്‍ഫോഴ്‌സുകാര്‍ വന്ന്‌ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട്‌ നാലിന്‌ വളവന്നൂര്‍ കുറുങ്കാടാണ്‌ സംഭവം.

അനന്താവൂര്‍ മേടിപ്പാറ സ്വദേശി തയ്യില്‍ കോതകത്ത്‌ മുഹമ്മദാണ്‌ കന്‍മനം ജുമാമസ്‌ജിദിന്റെ ഉടമസ്‌ഥതയിലുളള പറമ്ബിലെ തെങ്ങില്‍ കയറിയത്‌. നാല്‍പ്പതോളം അടി ഉയരമുള്ള തെങ്ങില്‍ കയറിയ മുഹമ്മദ്‌ താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന്‌ വിളിച്ചു പറഞ്ഞു. ഇതോടെ പ്രദേശവാസി കള്‍ ഓടിയെത്തി അനുനയിപ്പിച്ച്‌ താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മുഹമ്മദിന്‌ താഴെ ഇറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ നാട്ടുകാര്‍ തിരൂര്‍ ഫയര്‍ഫോഴ്‌ സില്‍ വിവരം അറിയിക്കുകയായിരുന്നു. ലാഡര്‍, റെസ്‌ക്യുനെറ്റ്‌, റോപ്പ്‌ എന്നിവയുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സുകാര്‍ ഇയാളെ താഴെയിറക്കി.

മരണത്തില്‍ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലായി മുഹമ്മദ്‌. ഒരു തെങ്ങുകയറ്റ തൊഴിലാളിയും റെസ്‌ക്യു ഓഫീസര്‍ വി.സി. രഘുരാജും തെങ്ങില്‍ കയറി നെറ്റിലേക്ക്‌ ഇറക്കിയാണ്‌ മുഹമ്മദി നെ രക്ഷിച്ചത്‌.

തിരൂര്‍ അഗ്നി രക്ഷാസേന സേ്‌റ്റഷന്‍ ഓഫീസര്‍ കെ. ബിജുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ എം.ബി. ഷിബി, ഫയര്‍ ആന്‍റ്റസ്‌ക്യൂ ഓഫീസര്‍മാരായ വി. പുഷ്‌പഹാസന്‍, വി.സി. രഘുരാജ്‌, പി. അഖിലേഷ്‌, കെ. നിജീഷ്‌, ഹോം ഗാര്‍ഡുമാരായ സി.കെ. മുരളീധരന്‍, പി. മുരളീധരന്‍, സിവില്‍ ഡിഫന്‍സ്‌ അംഗം മനാഫ്‌ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Comments are closed.