നിലമ്പൂർ കാടുകൾ കത്തിയമരുന്നു.മഹസർ പോലും തയ്യാറാവാതെ വനം വകുപ്പ്

നിലന്പൂർ: നിലമ്ബൂരിലെ പ്രധാന വനമേഖലകളിലെല്ലാം കാട്ടുതീ പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കടുത്ത വേനല്‍ മുന്നില്‍ കണ്ട് വനം വകുപ്പ് മുൻകരുതലുകള്‍ സ്വീകരിക്കാതിരുന്നതാണ് ഇത്രയും വലിയ തോതില്‍കാടുകള്‍ കത്തിനശിക്കാൻ കാരണം.ജൈവസമ്ബത്തുകളുടെ കലവറയായ പന്തീരായിരം ഉള്‍വനത്തില്‍ ഇക്കുറി കാട്ടുതീ പടർന്നത് 20 ലേറെ സ്ഥലങ്ങളില്‍. അഗ്നി രക്ഷാ സേനക്ക് കടന്ന് ചെല്ലാൻ കഴിയാത്ത സ്ഥലമാണിത്. അകമ്ബാടം വനം സ്റ്റേഷനിലെ വനപാലകർ കഴിഞ്ഞ രണ്ടാഴ്ച്ചയായി തീ അണക്കുന്ന തിരക്കിലാണ്.12000 ഏക്കറിലേറെ വ്യാപിച്ചു കിടക്കുന്ന പന്തിരായിരം വനമേഖലയിലെ പുല്‍മേടുകള്‍ ഉള്‍പ്പെടെ കാട്ടുതീ നക്കി തുടച്ചു കഴിഞ്ഞു.

 

നിലവില്‍ പന്തീരായിരം വനത്തില്‍ വെറ്റില ക്കൊല്ലി കോളനിക്ക് മുകള്‍ ഭാഗത്ത് നിന്നും കത്തി തുടങ്ങിയ കാട്ടുതീ കിലോമീറ്ററുകള്‍ അകലെയുള്ള പാലക്കയം കോളനിക്ക് സമീപം വരെ എത്തി കഴിഞ്ഞു. മൂവായിരം വനമേഖലയിലും കാട്ടുതീ ഹെക്ടർ കണക്കിന് വനമേഖലയാണ് കത്തി നശിച്ചത്.

 

തീ തടയാൻ നിയമിച്ച ഫയർ വാച്ചർമാർക്ക് രണ്ടു മാസമായിട്ടും ശബളവും നല്‍കിയിട്ടില്ല, ഓരോ വനമേഖലയും കത്തിനശിക്കുമ്ബോള്‍ കൃത്യമായ നഷ്ടം കണക്കാക്കണം എന്നാല്‍ വനം വകുപ്പ് ഇക്കുറി വലിയ അലംഭാവമാണ് കാണിക്കുന്നത്.

 

10 വർഷത്തിനിടയിലെ ഏറ്റവും വലിയ നാശ നഷ്ട്ടമാണ് കാട്ടുതീ വനമേഖലയില്‍ ഉണ്ടാക്കിയിട്ടുള്ളത് വനത്തെ സംരക്ഷിക്കേണ്ട വനം വകുപ്പ് കാട്ടുതീയില്‍ കാട് കത്തിനശിക്കുമ്ബോള്‍ കാഴ്ച്ച കാരായി മാറിക്കഴിഞ്ഞു കാട്ടുതീ ശക്തമായതോടെ വന്യമൃഗങ്ങള്‍ ഉള്‍പ്പെടെ പ്രാണരക്ഷാർഥം പുഴകളുടെ തീരങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും എത്തി കൊണ്ടിരിക്കുകയാണ്.

Comments are closed.