മലപ്പുറം: ജില്ലയില്‍ വേനല്‍ മഴക്ക് ശേഷം ഡെങ്കിപ്പനി കേസുകളില്‍ വര്‍ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.എലിപ്പനിക്കും വയറിളക്ക രോഗങ്ങള്‍ക്കുമൊപ്പം ഡെങ്കിപ്പനിയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്.
ജില്ലയില്‍ വേനല്‍ മഴ തുടങ്ങിയതോടെ തന്നെ ഡെങ്കി കേസുകളില്‍ വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകള്‍ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ ഇനിയയും കൂടും. ഈ വര്‍ഷം ജനുവരി മുതല്‍ ഇന്നുവരെ ജില്ലയില്‍ 651 ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിക്കുകയും സംശയാസ്പദമായ 607 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Comments are closed.