ലോക് സഭാ തിരഞ്ഞെടുപ്പ്: മലപ്പുറം മണ്ഡലത്തില്‍ 7405 ഉം പൊന്നാനിയില്‍ 7180 ഉം പോസ്റ്റല്‍ വോട്ടുകള്‍

മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ 7405 ഉം പൊന്നാനി മണ്ഡലത്തില്‍ 7180 ഉം പോസ്റ്റല്‍ വോട്ടുകള്‍.ഇതോടെ മലപ്പുറത്തെ പോളിങ് ശതമാനം 73.40 ഉം പൊന്നാനിയിലെ പോളിംഗ് ശതമാനം 69.70 ഉം ആയി. പോളിങ് ബൂത്തുകളില്‍ ഇലക്‌ട്രോണിക്സ്’ വോട്ടിംഗ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തിയത് മലപ്പുറത്ത് 72.9 ഉം പൊന്നാനിയില്‍ 69.21 ഉം ശതമാനമായിരുന്നു.

 

മലപ്പുറം മണ്ഡലത്തില്‍ അവശ്യ സർവീസ് വിഭാഗത്തില്‍ 287 ഉം 85 വയസ്സിന് മുകളിലുള്ള ഹോം വോട്ടിങ് വിഭാഗത്തില്‍ 3926 ഉം ഭിന്നശേഷിക്കാരായ 1800 ഉം പോളിങ് ഉദ്യോഗസ്ഥർ 1303 ഉം പേരാണ് പോസ്റ്റല്‍ വോട്ട് ചെയ്തത്. ഇത് വരെ 89 സർവീസ് വോട്ടർമാരുടെ തപാല്‍ ബാലറ്റുകളും ലഭിച്ചു.

പൊന്നാനി മണ്ഡലത്തില്‍ അവശ്യ സർവീസ് വിഭാഗത്തില്‍ 99 ഉം 85 വയസ്സിന് മുകളിലുള്ള ഹോം വോട്ടിങ് വിഭാഗത്തില്‍ 3459 ഉം ഭിന്നശേഷിക്കാരായ 1772 ഉം പോളിങ് ഉദ്യോഗസ്ഥരായ 1807 ഉം പേരാണ് പോസ്റ്റല്‍ വോട്ട് ചെയ്തത്. ഇത് വരെ സർവീസ് വോട്ടർമാരുടെ 43 തപാല്‍ ബാലറ്റുകളും ലഭിച്ചു.

Comments are closed.