കാന്റീനില്‍ പൊറോട്ട തയാറാക്കിയിരുന്ന വഴിക്കടവ് മണിമൂളി സ്വദേശി നഈമുദ്ദീനാണ് (48) ഏപ്രില്‍ 18ന് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. കാന്റീൻ അടുക്കളയിലെ അമിതമായ ചൂടില്‍ ശരീരം തളർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഫോറൻസിക് വിഭാഗം കാന്റീനില്‍ പരിശോധന നടത്തി. കാന്റീനില്‍ വായുസഞ്ചാരം കുറവാണെന്ന് പരിശോധനയില്‍ കണ്ടെത്തി. അടുക്കളയുടെ മേല്‍ക്കൂരക്ക് മതിയായ ഉയരമില്ല. 50 ഡിഗ്രി ചൂട് വരെ അടുക്കളയില്‍ അനുഭവപ്പെടുന്നുണ്ട്. അടുക്കളയില്‍നിന്ന് ചൂടും പുകയും പുറത്തേക്ക് പോകുന്നതിന് മതിയായ സൗകര്യമില്ല. രണ്ട് മണിക്കൂർ തുടർച്ചയായി അടുക്കളയില്‍ നിന്നാല്‍ തളർച്ച അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. അടുക്കളയിലെ ചൂട് പുറന്തള്ളാനുള്ള സംവിധാനം ഒരുക്കണമെന്ന് ഫോറൻസിക് വിഭാഗം നിർദേശിച്ചു. ഫോറൻസിക് വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ട് മെഡിക്കല്‍ കോളജ് പ്രിൻസിപ്പലിന് കൈമാറി. നഈമുദ്ദീൻ ഒരു ദിവസം മാത്രമാണ് ആശുപത്രിയിലെ കാന്റീനില്‍ ജോലി ചെയ്തത്. രാവിലെ ആറിന് ജോലി തുടങ്ങി ഉച്ചക്ക് 12ന് വിശ്രമിക്കാൻ മുറിയിലേക്ക് പോകുന്നതിനിടെ കാന്റീനില്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീൻ ജീവനക്കാരൻ മരിച്ചത് അടുക്കളയിലെ അമിതമായ ചൂട് കാരണമുണ്ടായ ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കാന്റീനില്‍ പൊറോട്ട തയാറാക്കിയിരുന്ന വഴിക്കടവ് മണിമൂളി സ്വദേശി നഈമുദ്ദീനാണ് (48) ഏപ്രില്‍ 18ന് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
കാന്റീൻ അടുക്കളയിലെ അമിതമായ ചൂടില്‍ ശരീരം തളർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഫോറൻസിക് വിഭാഗം കാന്റീനില്‍ പരിശോധന നടത്തി. കാന്റീനില്‍ വായുസഞ്ചാരം കുറവാണെന്ന് പരിശോധനയില്‍ കണ്ടെത്തി. അടുക്കളയുടെ മേല്‍ക്കൂരക്ക് മതിയായ ഉയരമില്ല.
50 ഡിഗ്രി ചൂട് വരെ അടുക്കളയില്‍ അനുഭവപ്പെടുന്നുണ്ട്. അടുക്കളയില്‍നിന്ന് ചൂടും പുകയും പുറത്തേക്ക് പോകുന്നതിന് മതിയായ സൗകര്യമില്ല. രണ്ട് മണിക്കൂർ തുടർച്ചയായി അടുക്കളയില്‍ നിന്നാല്‍ തളർച്ച അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. അടുക്കളയിലെ ചൂട് പുറന്തള്ളാനുള്ള സംവിധാനം ഒരുക്കണമെന്ന് ഫോറൻസിക് വിഭാഗം നിർദേശിച്ചു. ഫോറൻസിക് വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ട് മെഡിക്കല്‍ കോളജ് പ്രിൻസിപ്പലിന് കൈമാറി. നഈമുദ്ദീൻ ഒരു ദിവസം മാത്രമാണ് ആശുപത്രിയിലെ കാന്റീനില്‍ ജോലി ചെയ്തത്. രാവിലെ ആറിന് ജോലി തുടങ്ങി ഉച്ചക്ക് 12ന് വിശ്രമിക്കാൻ മുറിയിലേക്ക് പോകുന്നതിനിടെ കാന്റീനില്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments are closed.