കൊണ്ടോട്ടി : കൊണ്ടോട്ടി വരവ്’ ന്റെ ഭാഗമായി രണ്ട് ദിനങ്ങളിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അക്ഷര ശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ നടത്തിയ എജ്യു
ഫെസ്റ്റ് സമാപിച്ചു.
ഇന്ത്യയിലെ പ്രമുഖരായ 24 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്ത എജ്യു ഫെസ്റ്റ് വിദ്യാർത്ഥികളിലും,രക്ഷിതാക്കളും ,വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്.
ഇതിനു പുറമെ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന സെമിനാറുകൾ ,വിദ്യാഭ്യാസ ചർച്ചകൾ ,വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥികളുടെ സംശയ നിവാരണം ,വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ,വിദ്യാഭ്യാസ ഡോക്യൂമെന്ററി പ്രദർശനങ്ങളും
കൊണ്ടും ശ്രദ്ധേയമായി.
മണ്ഡലത്തിനകത്തും പുറത്തുമുള്ള ആയിരത്തോളം വിദ്യാർത്ഥികളും,രക്ഷിതാക്കളും,
രണ്ടു ദിനങ്ങളിലായി നടന്ന
ഫെസ്റ്റിൽ പങ്കെടുത്തു.
സമാപനത്തിൽ ഏറ്റവും മികച്ച സ്റ്റാളുകളേയും ,മികച്ച വിദ്യാർത്ഥികളെയും ആദരിച്ചു.
സമാപന സംഗമത്തിൽ
പ്ലസ് ടു പരീക്ഷയിൽ
1200 ൽ 1200 മാർക്ക് കിട്ടിയ ഇ. എം.ഇ. എ .സ്കൂൾ വിദ്യാർത്ഥികളായ
പാർവണ എസ് പ്രകാശ്,വി.വി.ഫാത്തിമ ഷാഹർബാനു എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്തു.സർഗപ്രതിഭയായ
ഒളവട്ടൂർ ഡി.എൽ.എഡ് വിദ്യാർത്ഥി
അനീന അതിഥിയായി പങ്കെടുത്തു.
ടി.വി.ഇബ്രാഹിം എം.എൽ.എ,അബ്ദുറഹ്മാൻ ഇണ്ണ?,
.കൊണ്ടോട്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഷ്റഫ് മടാൻ ,എജൂ ഫെസ്റ്റ് ജനറൽ കൺവീനർ ഡോ. അനീസ് മുഹമ്മദ് , ഡോ. വിനയകുമാർ, സലാം തറമേൽ,ആസാദ് കൊട്ടപ്പുറം,അസീസ് ‘വി പി,ജെ.സി.ഐ പ്രസിഡന്റ് സാദിഖ്,റഷീദ് ഓടക്കൽ മാസ്റ്റർ,ഫസൽ അഫ്സൽ,കെ കെ മുഹമ്മദ്,ശബാനത്, അഷ്റഫ്,ഡോ. പി.കെ.മൻസൂർ, കെ.എം. ഇസ്മായിൽ,റിൻഷാദ് വി എന്നിവർ പ്രസംഗിച്ചു.
Comments are closed.