മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിന് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; യു.ഡി.എഫ് സര്‍ക്കാര്‍ കാലത്തെ പ്രവേശനം പരിശോധിച്ചാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സംഭാവന മികച്ചത്: വി ശിവൻകുട്ടി.
തിരുവനന്തപുരം: 2024 – 25 അധ്യയന വർഷം പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനം മാർജിനല്‍ സീറ്റ് വർധനവ്, തിരുവനന്തപുരം,പാലക്കാട്,കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സ്കൂളുകളിലും 20 ശതമാനം മാർജിനില്‍ സീറ്റ് വർധനവ് ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാർജിനില്‍ സീറ്റ് വർധനവ്, കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്നു ജില്ലകളില്‍ എല്ലാ സർക്കാർ,എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20ശതമാനം മാർജിനല്‍ സീറ്റ് വർധനവ്, ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനില്‍ സീറ്റ് വർധനവ് എന്നിവ അനുവദിച്ചു.
2022 – 23 അധ്യയന വർഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാല് ബാച്ചുകളും കൂടിച്ചേർന്ന 81 ബാച്ചുകളും 2023-24 അധ്യയന വർഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം കൂടി തുടരുന്നതാണ്. മാർജിനില്‍ സീറ്റ് വർധനവിലൂടെ ആകെ 61,759 സീറ്റുകളും 178 താല്‍ക്കാലിക ബാച്ചുകളിലൂടെ 11,965 സീറ്റുകളും അടക്കം മൊത്തം 73,724 സീറ്റുകള്‍ അധികമായി ലഭ്യമാകും.
ഹയർസെക്കൻഡറി മേഖലയില്‍ 4,33,231 സീറ്റുകളും വൊക്കേഷണല്‍ ഹയർ സെക്കൻഡറി മേഖലയില്‍ 33,030 സീറ്റുകളും അടക്കം 4,66,261 സീറ്റുകളും ലഭ്യമാണ്. ഐടിഐ മേഖലയില്‍ 61,429 ഉം പോളിടെക്നിക് മേഖലയില്‍ 9,990 ഉം അടക്കം എല്ലാ മേഖലകളിലുമായി ഉപരിപഠനത്തിന് ആകെ 5,37,680 സീറ്റുകള്‍ ലഭ്യമാണ്. എസ്എസ്എല്‍സി പരീക്ഷക്ക് ശേഷം ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണം 4,25,563 ആണ്.
മലപ്പുറം ജില്ലയില്‍ ആകെ 79,730 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മലപ്പുറം ജില്ലയിലാകെ 70,976 ഹയർസെക്കൻഡറി സീറ്റുകള്‍ ഉപരിപഠനത്തിന് ലഭ്യമാണ്. ഇതില്‍ സർക്കാർ സ്കൂളുകളിലെ 33,925 സീറ്റുകളും എയ്ഡഡ് സ്കൂളുകളിലെ 25,765 സീറ്റുകളും അണ് എയ്ഡഡ് സ്കൂളുകളിലെ 11,286 സീറ്റുകളും ഉള്‍പ്പെടുന്നു. ഇത് കൂടാതെ വൊക്കേഷണല്‍ ഹയർ സെക്കൻഡറി മേഖല , ഐ ടി ഐ, പോളിടെക്നിക് തുടങ്ങിയ മേഖലകളില്‍ 9214 സീറ്റുകള്‍ ലഭ്യമാണ്. അങ്ങിനെ കൂട്ടുമ്ബോള്‍ ആകെ. 80190 സീറ്റുകള്‍ മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യരായവർക്ക് ലഭ്യമാണ്.
1990 ലാണ് കോളജുകളില്‍ നിന്ന് പ്രീഡിഗ്രി ഡീലിങ്ക് ചെയ്ത് പ്ലസ്ടു എന്ന പേരില്‍ സ്കൂള്‍ പഠനത്തിന്റെ ഭാഗമായുള്ള പുതിയ സമ്ബ്രദായത്തിന് തുടക്കമിട്ടത്. അന്ന് മുതല്‍ 2023 വരെയായി യു.ഡി.എഫും എല്‍.ഡി.എഫും മാറി മാറി കേരളത്തില്‍ അധികാരത്തില്‍ വന്നു.
എല്‍.ഡി.എഫ് ഭരിച്ച 18 വർഷ കാലയളവില്‍ (199091, 19962001, 20062011, 20162023) 671 പ്ലസ്ടു ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചത്. യു.ഡി.എഫ് ഭരിച്ച 15 വർഷങ്ങളില്‍ (199196, 20012006, 20112016) മലപ്പുറത്തിന് നല്‍കിയത് 449 പ്ലസ്ടു ബാച്ചുകളാണ്. മലപ്പുറം ജില്ലയില്‍ ഇന്ന് നിലവിലുള്ള 85 ശതമാനം അണ് എയ്ഡഡ് പ്ലസ്ടു ബാച്ചുകളും അനുവദിച്ചത് യു.ഡു.എഫ് ഭരണ കാലത്താണ്.
മലപ്പുറം ഉള്‍പ്പടെ മലബാർ മേഖലയില്‍ മാത്രമായി എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2010-ല്‍ 179 പുതിയ ഹയർസെക്കന്റെറി സ്കൂളുകളാണ് തുടങ്ങിയത്. അന്നാണ് പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ മാറാക്കര എയ്ഡഡ് ഹൈസ്കൂള്‍ പ്ലസ്ടു പഠനം സാദ്ധ്യമായ ഹയർസെക്കന്ററി സ്കൂളായി മാറിയത്. ആവശ്യമായ പരിശോധന നടത്തി മലബാറില്‍ മാത്രം ഹയർസെക്കന്ററി സ്കൂള്‍ അനുവദിച്ചതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ വി എസ് സർക്കാരിനെതിരെയും മന്ത്രി ബേബിക്കെതിരെയും വിമർശനം ഉന്നയിച്ചത് ആരും മറക്കരുത്. 179 പുതിയ ഹയർ സെക്കന്ററി സ്കൂളുകള്‍ ഗവണ്മെന്റ്-എയ്ഡഡ് മേഖലകളില്‍ മലപ്പുറമടക്കമുള്ള വടക്കൻ ജില്ലകളില്‍ വന്നതോടെയാണ് മലബാറും തിരുകൊച്ചിയും തമ്മിലുള്ള ഹയർ സെക്കന്ററി പഠനത്തിലെ അസന്തുലിതാവസ്ഥക്ക് ഏതാണ്ടൊരു പരിഹാരമായത്.
എന്നാല്‍ 2011 ല്‍ അധികാരത്തില്‍ വന്ന യു.ഡു.എഫ് സർക്കാർ 2014-15, 2015-16 അധ്യയന വർഷങ്ങളില്‍ കൃത്യമായ പഠനമോ അന്വേഷണമോ നടത്താതെ തെക്കും വടക്കും തോന്നും പ്രകാരം പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചു. അന്ന് അബ്ദുറബ്ബായിരുന്നു വിദ്യാഭ്യാസമന്ത്രി. അതോടെ പ്ലസ്ടു പഠന രംഗത്തെ മലബാർ-തിരുകൊച്ചി മേഖലയിലെ അന്തരം വീണ്ടും വലിയ തോതില്‍ ഉയർന്നു.
മലപ്പുറം ജില്ലയിലെ പ്ലസ്ടു പഠന സൗകര്യങ്ങള്‍ക്ക് കളമൊരുക്കിയത് കൂടുതലും എല്‍.ഡി.എഫ് കാലത്താണെന്നത് മറക്കരുത്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ ഓപ്പണ്‍ സ്കൂളില്‍ രജിസ്റ്റർ ചെയ്യുന്നതെന്ന് ”വീരസ്യം’ പറഞ്ഞ് ‘സ്കോള്‍ കേരള’യുടെ സ്റ്റേറ്റ് ഓഫീസ് മലപ്പുറത്തേക്ക് മാറ്റാൻ ശ്രമിച്ചത് 2011-16-ല്‍ യു.ഡി.എഫ് കാലത്താണെന്നതും വിമർശകർക്ക് ഓർമ വേണം.
പത്തും ഇരുപതും കുട്ടികളുമായി തെക്കൻ ജില്ലകളിലെ എയ്ഡഡ് മേഖലയില്‍ ഇന്ന് പ്രവർത്തിക്കുന്ന ഒട്ടുമിക്ക പ്ലസ്ടു ബാച്ചുകളും യു.ഡി.എഫ് ഭരിച്ച 2011-16 കാലയളവില്‍ അനുവദിച്ചവയാണ്. കേരളത്തില്‍ പ്ലസ്ടു സ്കൂളുകളും ബാച്ചുകളും അണ് എയ്ഡഡ് സ്കൂളുകളും ബാച്ചുകളും അനുവദിച്ച സർക്കാർ ഉത്തരവുകളിലൂടെ കണ്ണോടിച്ചാല്‍ ആർക്കും നിജസ്ഥിതി ബോധ്യമാകുമെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Comments are closed.