വിവാഹത്തില്‍നിന്ന് പിന്മാറി, വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരൻ; സംഭവം മലപ്പുറത്ത്

മലപ്പുറം: വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിർത്ത് വരൻ. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ് രാത്രിയിലാണ് സംഭവം.എയർഗണ്‍ ഉപയോഗിച്ചാണ് വെടി വെച്ചത്. മൂന്ന് റൌണ്ട് വെടിയുതിർത്തു. വെടിവെയ്പ്പില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകർന്നിട്ടുണ്ട്. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം. പ്രതിയെ കോട്ടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Comments are closed.