ഇന്ത്യ ഇന്റർനാഷണൽ ബുളളിയൻ എക്സ്ചേഞ്ച് വഴി ഇനി സ്വർണം ഇറക്കുമതി ചെയ്യാം; ടി.ആർ.ക്യു ലൈസൻസ് സ്വന്തമാക്കി മലബാർ
രാജ്യത്ത് ആദ്യമായി സ്വർണം ഇറക്കുമതിക്കുളള ടി.ആർ.ക്യു ലൈസൻസ് സ്വന്തമാക്കി മലബാർ ഗോൾഡ് ഡയമണ്ട്സ്. ഇന്ത്യ ഇന്റർനാഷണൽ ബുളളിയൻ എക്സ്ചേഞ്ച് വഴി സ്വർണം ഇറക്കുമതി ചെയ്യാൻ കഴിയുന്ന ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിൽ നിന്നാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ടി.ആർ.ക്യു ലൈസൻസ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ, ഇന്ത്യ- യുഎഇ സമഗ്ര പങ്കാളിത്ത കരാറിന് കീഴിൽ എ.ഐ.ബി.എക്സ് വഴി സ്വർണം ഇറക്കുമതി ചെയ്യാൻ മലബാർ ഗോൾഡിന് കഴിയും.
ലൈസൻസ് ലഭിച്ചതിനാൽ ഉൽപാദന രംഗത്തെ ചെലവ് കുറയ്ക്കാനും, മൂലധനത്തെ കാര്യക്ഷമമായി വിനിയോഗിക്കാനും കഴിയുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വ്യക്തമാക്കി. ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റി സെസിൽ ഇന്ത്യൻ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഇലക്ട്രോണിക്സ് കൊമേഴ്സ് ഡാറ്റ പ്രവർത്തനക്ഷമമാക്കിയതോടെയാണ് ടി.ആർ.ക്യു ലൈസൻസ് നേടാൻ സാധിച്ചത്. നിലവിൽ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് 10 രാജ്യങ്ങളിലായി 315 ഷോറൂമുകളും, 14 ആഭരണ നിർമ്മാണ ഫാക്ടറികളുമാണ് ഉള്ളത്.
Comments are closed.