2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം

2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യേണ്ടതില്ല ബാങ്കുകൾക്ക് നിർദ്ദേശം നൽകി. 2000 രൂപ നോട്ടുകൾ കാണിക്കുന്നതിന്റെ ഭാഗമാണ് വാഹനങ്ങൾക്ക് കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ നിർദ്ദേശം നൽകിയത്. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ പത്തക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്.

2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32,910 ലക്ഷമായി. 2020 ൽ 27,398 ലക്ഷവും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരു നോട്ട് പോലും അച്ചടിച്ചിരുന്നില്ല.

Comments are closed.