ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം കഴിക്കുന്ന ഭക്ഷണവും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ ഇതില്‍ തന്നെ അനുകൂല ഫലങ്ങളും പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ഇതെല്ലാം കണ്ടും അറിഞ്ഞും കഴിഞ്ഞാല്‍ നമുക്ക് ആരോഗ്യത്തെ പിടിച്ച് നിര്‍ത്താം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ പ്രധാനിയാണ് പപ്പായ, കാരണം ആരോഗ്യത്തിന്റെ കലവറയാണ് എന്നത് തന്നെയാണ് പ്രത്യേകത. ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ പപ്പായയിലൂടെ സാധിക്കും. ഇത് കുറച്ച് ദിവസം അടുപ്പിച്ച് വെറും വയറ്റില്‍ കഴിച്ചാലോ?
പപ്പായയില്‍ ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ട് തന്നെ ചെറിയ ചില പാര്‍ശ്വഫലങ്ങളും നാം കരുതിയിരിക്കണം. എന്നാല്‍ ഈ പാര്‍ശ്വഫലങ്ങള്‍ ഒരിക്കലും ഇതിന്റെ ഗുണങ്ങളുടെ അത്ര മോശം ഉള്ളതല്ല എന്നതാണ് സത്യം. എങ്കിലും വെറും വയറ്റിലെ പപ്പായ എന്തൊക്കെ ഗുണങ്ങളും ദോഷങ്ങളും നല്‍കുന്നു എന്ന് നോക്കാം.
ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു
പലരും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ദഹന പ്രശ്‌നം, ഗ്യാസ് എന്ന് പറയുന്നത് നമ്മളില്‍ പലര്‍ക്കും അനുഭവമുള്ളതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നിന്ന് അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. എല്ലാ ദിവസവും രാവില വെറും വയറ്റില്‍ ഒരു കഷ്ണം പപ്പായ ശീലമാക്കൂ. ഇതിലുള്ള ഡി-ബ്ലോട്ടിംഗ് ഡൈജസ്റ്റീവ് എന്‍സൈം ആയ പപ്പെയ്ന്‍ നിങ്ങളുടെ എല്ലാ ദഹന പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
വാര്‍ദ്ധക്യത്തെ തടയുന്നു
വാര്‍ദ്ധക്യം എന്ന പ്രശ്‌നം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ സ്വാധീനിക്കുന്നു. ഇതിന്റെ ഫലമായി ആരോഗ്യ പ്രശ്‌നങ്ങളും കൂടെ തന്നെ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനും പ്രായമാവുന്നതിനെ തടയുന്നതിനും സഹായിക്കുന്ന ലൈക്കോപീന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ പപ്പായയില്‍ ധാരാളമുണ്ട്. ഇത് പ്രായമാകുന്ന അസ്വസ്ഥതയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ വെറും വയറ്റില്‍ പപ്പായ ശീലമാക്കാം.
ശരീരത്തിലെ വീക്കത്തിന് പരിഹാരം
ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്ന പല ഘടകങ്ങള്‍ ഉണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് പപ്പായ. കാരണം ഇതിലുള്ള പപ്പൈന്‍ എന്ന എന്‍സൈം നമ്മുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിലെ വീക്കത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇത് ശരീരത്തിലെ സൈറ്റോകൈനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് വഴി ശരീരത്തിലെ വീക്കം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
രോഗപ്രതിരോധ ശേഷി
ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറയുകയാണെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പപ്പായ ശീലമാക്കാം. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു കഷ്ണം പപ്പായ കഴിക്കാവുന്നതാണ്. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ രാവിലെ ഒരു കഷ്ണം പപ്പായ കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മാറി മറിയുന്നു എന്നതില്‍ സംശയം വേണ്ട. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് ശീലമാക്കാം.
പ്രമേഹത്തെ കുറക്കുന്നു
പ്രമേഹരോഗിയാണ് നിങ്ങളെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് പപ്പായ ഉപയോഗിക്കാവുന്നതാണ്. കാരണം പപ്പായയില്‍ പ്രമേഹത്തെ കുറക്കുന്നതിന് സഹായിക്കുന്ന ചില ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള പ്രകൃതിദത്തമായ പഞ്ചസാരയും ആന്റി ഓക്‌സിഡന്റുകളും തന്നെയാണ് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ദിനവും ഒരു കഷ്ണം പപ്പായയില്‍ ഒതുങ്ങാത്ത പ്രമേഹമില്ല എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് പപ്പായ ശീലമാക്കാം.
പാർശ്വഫലങ്ങൾ
എന്നാല്‍ പപ്പായ കഴിക്കുന്നതിലൂടെ ഗുണങ്ങള്‍ക്കൊപ്പം ചെറിയ ചില പാര്‍ശ്വഫലങ്ങള്‍ കൂടി ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്തവരാണ് ഗര്‍ഭിണികള്‍. പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് മാസങ്ങളില്‍ പപ്പായ കഴിക്കരുത്. ഇത് അബോര്‍ഷനിലേക്ക് നിങ്ങളെ നയിക്കുന്നു. പ്രത്യേകിച്ച് നല്ലതുപോലെ പഴുക്കാത്ത പപ്പായ ഒരു കാരണവശാലും കഴിക്കരുത്.
അലര്‍ജിക്ക് കാരണമാകുന്നു
ചെറിയ രീതിയിലുള്ള അലര്‍ജി ചിലരിലെങ്കിലും പപ്പായ മൂലം ഉണ്ടാവുന്നു. ഇതിന്റെ ഫലമായി പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇതിലുള്ള ലാറ്റക്‌സ് ആണ് അലര്‍ജിയുണ്ടാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ് എന്നതാണ് സത്യം. താഴ്ന്ന രക്തസമ്മര്‍ദ്ദമുള്ളവരും പപ്പായ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ബിപി അധികമായി കുറക്കുന്നു. ചില അവസരങ്ങളില്‍ ഇത് പുരുഷന്‍മാരുടെ ബീജത്തിന്റെ ആരോഗ്യത്തേയും ബാധിക്കുന്നു
Comments are closed.