വിറ്റാമിന്‍ സി ഇല്ലെങ്കില്‍ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങള്‍ ഇവ

നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ഗുണകരമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. അതുകൊണ്ടുതന്നെയാണ് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്ന് വിദഗ്ധര്‍ പറയുന്നത്.

വിറ്റാമിന്‍ സിയുടെ കുറവ് മൂലം നിങ്ങള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാം?

1. ജലദോഷം, പനി തുടങ്ങിയ സീസണല്‍ അണുബാധകള്‍ ലഘൂകരിക്കുന്നതില്‍ വിറ്റാമിന്‍ സി ഒരു പ്രധാനപങ്കുവഹിക്കുന്നു. വിറ്റാമിന്‍ സിയുടെ കുറവ് മൂലം രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടാന്‍ സാധ്യതയുണ്ട്.

2. പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ സി പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. പ്രമേഹരോഗികള്‍ക്ക് പ്രമേഹമില്ലാത്തവരേക്കാള്‍ 30% വിറ്റാമിന്‍ സി സാന്ദ്രത കുറവാണ്.

3. കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ സിയുടെ കുറവ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂട്ടാം.

4. വിറ്റാമിന്‍ സി ഇരുമ്പ് ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും. ഇത് അനീമിയയെ തടയാന്‍ ഗുണം ചെയ്യും. നിങ്ങളില്‍ കാണുന്ന വിളര്‍ച്ച ചിലപ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവിനെയാകാം സൂചന നല്‍കുന്നത്.

5. വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. മുറിവുകള്‍ ഉണങ്ങാന്‍ താമസിക്കുക, പല്ലുകള്‍ക്ക് കേട് വരിക എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ ഇതുമൂലം കാണാം.

6. വിശപ്പ്, ക്ഷീണം, ശരീരഭാരം കുറയുക, അലസത തുടങ്ങിയവ വിറ്റാമിന്‍ സിയുടെ കുറവിന്റെ ലക്ഷണങ്ങളാകാം.

7. രക്തസ്രാവമുള്ള മോണകളും ഇടയ്ക്കിടെ രോഗബാധിതരാകുകയും ചെയ്യുന്നതും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Comments are closed.