പുതിയ റെക്കോർഡിലേക്ക് കുതിച്ച് ഓപ്പൺഎഐ; പ്രതിമാസ സന്ദർശകരുടെ എണ്ണത്തിൽ വൻ മുന്നേറ്റം

മാസങ്ങൾ കൊണ്ട് സന്ദർശകരുടെ എണ്ണത്തിൽ റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഓപ്പൺഎഐ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, പ്രതിമാസം 100 കോടി ആളുകളാണ് ഓപ്പൺഎഐയുടെ വെബ്സൈറ്റ് സന്ദർശിക്കുന്നത്. ഇതോടെ, ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച 50 വെബ്സൈറ്റുകളുടെ പട്ടികയിൽ ഓപ്പൺഎഐയും ഇടം നേടിയിരിക്കുകയാണ്. യുഎസ് ആസ്ഥാനമായ വെസഡിജിറ്റലാണ് (VezaDigital) ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

സൈറ്റ് ട്രാഫിക് അടിസ്ഥാനപ്പെടുത്തുമ്പോൾ ഓപ്പൺഎഐയുടെ വെബ്സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 52.21 ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത്. 2022-ന്റെ അവസാനത്തോടെയാണ് ഓപ്പൺഎഐ വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് സ്വീകാര്യത ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 100 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളിൽ എത്തുന്ന ഏറ്റവും വേഗതയേറിയ വെബ്സൈറ്റ് എന്ന നേട്ടവും ഓപ്പൺഎഐ കരസ്ഥമാക്കിയിട്ടുണ്ട്. മാർച്ച് മാസത്തിൽ മാത്രം മൊത്തം 847.8 ദശലക്ഷം സന്ദർശകരാണ് ഓപ്പൺഎഐയുടെ വെബ്സൈറ്റ് ആക്സസ് ചെയ്തിട്ടുള്ളത്.

Comments are closed.